യുഎഇയില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

No WhatsApp calls in the UAE authority clarifies

ദു​ബാ​യ്: വാ​ട്സ് ആ​പ്പ് വീ​ഡി​യോ, ഓ​ഡി​യോ കോ​ളു​ക​ൾ​ക്ക് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ൻ​വ​ലി​ച്ച​താ​യ വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന് യു​എ​ഇ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ യു​എ​ഇ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വാ​ട്സ് ആ​പ്പ് വീ​ഡി​യോ, ഓ​ഡി​യോ കോ​ൾ സൗ​ക​ര്യം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പെ​രു​ന്നാ​ൾ സ​മ്മാ​ന​മെ​ന്ന നി​ല​യ്ക്ക് വി​ല​ക്ക് നീ​ക്കി​യെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​ത്. 

യു​എ​ഇ​യി​ൽ വാ​ട്ട്സ്ആ​പ്പ് കോ​ളു​ക​ൾ നി​യ​മ​വി​ധേ​യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി(​ടി​ആ​ർ​എ) വ്യ​ക്ത​മാ​ക്കി. ഇ​ന്‍റ​ർ​നെ​റ്റ് വോ​യ്സ് പ്രോ​ട്ടോ​കോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ത്തി​ൽ യാ​തൊ​രു​മാ​റ്റ​വും വ​ന്നി​ട്ടി​ല്ലെ​ന്നും വി​ല​ക്ക് നീ​ങ്ങി​യ​ത് സാ​ങ്കേ​തി​ക ത​ക​രാ​റാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ടി​ആ​ർ​എ അ​റി​യി​ച്ചു.

ആ​ൻ​ഡ്രോ​യി​ഡ്, വി​ൻ​ഡോ​സ്, ഐ​ഒ​എ​സ് തു​ട​ങ്ങി എ​ല്ലാ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും വാ​ട്സ് ആ​പ്പ് കോ​ളിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ല​ഭി​ക്കു​ന്നു​ണ്ട്. പ​ല​ർ​ക്കും വ്യ​ക്ത​ത കു​റ​വോ​ടെ ഇ​പ്പോ​ഴും വാ​ട്ട്സ്ആ​പ്പി​ലൂ​ടെ മ​റ്റു​ള്ള​വ​രു​മാ​യി സം​സാ​രി​ക്കാ​നും ക​ഴി​യു​ന്നു​ണ്ട്. വാ​ട്സ് ആ​പ്പ് വീ​ഡി​യോ, വോ​യ്സ് കോ​ളു​ക​ൾ​ക്ക് യു​എ​ഇ അ​ട​ക്ക​മു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ മു​ൻ​പ് നി​രോ​ധ​ന​മു​ണ്ടാ​യി​രു​ന്നു.

Latest Videos
Follow Us:
Download App:
  • android
  • ios