സോളർ റിപ്പോർട്ട് വായിക്കാൻ വൻ തിരക്ക്; നിയമസഭാ സൈറ്റ് നിശ്ചലം

Niyamasabha website not eesponding

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കെതിരെ കടുത്ത പരാമർശങ്ങളുള്ള സോളാർ കമ്മിഷൻറെ അന്വേഷമ റിപ്പോർട്ട് അപ്‍ലോഡ് ചെയ്തതിനു പിന്നാലെ നിയമസഭയുടെ വെബ്‍സൈറ്റ് നിശ്ചലമായി.

Niyamasabha website not eesponding

ഇംഗ്ലിഷിലുള്ള നാലുഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. സഭാ സമ്മേളനം തീർന്ന് ഏറെ നേരത്തിനു ശേഷമാണ് മലയാളം പരിഭാഷ സൈറ്റിൽ ചേർത്തത്. ഇതിന്റെ അറിയിപ്പ് വന്നതും സൈറ്റിന്റെ വേഗം കുറഞ്ഞു. വലുപ്പം കൂടിയ ഫയൽ ആയതിനാലാണ് ഡൗൺലോഡ് ചെയ്തു തുറന്നുവരാൻ താമസമെന്നാണു സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. ആളുകൾ കൂട്ടത്തോടെ വെബ്സൈറ്റിൽ കയറിയപ്പോൾ പ്രവർത്തനം ഏതാണ്ട് പൂർണമായും നിലയ്ക്കുകയായിരുന്നു.

നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോർട്ടാണ് സഭയിൽ വച്ചത്. ഇതോടൊപ്പം റിപ്പോർട്ട് വെബ്‍സൈറ്റിലും പ്രസിദ്ധീകരിക്കും എന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.

റിപ്പോര്‍ട്ടിലെ സുപ്രധാന കണ്ടെത്തലുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios