പുതുവത്സര സമ്മാനവുമായി വാട്‌സ്ആപ്പ്; പുത്തന്‍ സ്റ്റിക്കറുകളും ആനിമേഷനും ഇമോജികളുമായി ന്യൂ ഇയര്‍ ആശംസിക്കാം

ഇനി മുതല്‍ എല്ലാ ഫെസ്റ്റിവലുകളിലും വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഇമോജികളും സ്റ്റിക്കറുകളും വീഡിയോ കോള്‍ ബാക്ക്‌ഗ്രൗണ്ടുകളും ഇഫക്ടുകളും ലഭിക്കും 

New Year 2025 gift from WhatsApp as new calling messaging effects animations backgrounds stickers

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് പുതുവത്സര സമ്മാനവുമായി മെറ്റയുടെ മെസേജിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ്. ടെക്സ്റ്റിംഗ്, കോളിംഗ് എന്നിവ മെച്ചപ്പെടുത്താനുള്ള പുതിയ ഫീച്ചറുകള്‍ 2025ന്‍റെ തുടക്കത്തില്‍ വാട്‌സ്ആപ്പ് ഉപഭോക്താക്കളെ തേടിയെത്തും. പുതുവര്‍ഷാശംസകള്‍ നേരാനുള്ള സ്റ്റിക്കറുകളും ഇമോജികളും കൂടെ ഇതിനൊപ്പം വരും. 

പുതുവര്‍ഷത്തില്‍ ന്യൂഇയര്‍ തീമോടെ വാട്‌സ്ആപ്പില്‍ വീഡിയോ കോളുകള്‍ വിളിക്കാനാകുമെന്നതാണ് ഒരു സവിശേഷത. ഫെസ്റ്റിവല്‍ വൈബുകള്‍ സമ്മാനിക്കുന്ന പുതിയ ആനിമേഷനുകളും സ്റ്റിക്കറുകളും വരുന്നതാണ് മറ്റൊരു സര്‍പ്രൈസ്. പുതുവത്സരത്തിന് പുറമെ മറ്റ് ഉത്സവദിനങ്ങളിലും ഇത്തരം ഫെസ്റ്റിവല്‍ ബാക്ക്‌ഗ്രൗണ്ടുകളും ഫില്‍ട്ടറുകളും ഇഫക്‌ടുകളും വാട്‌സ്ആപ്പില്‍ ലഭ്യമാകും. ഈ വരുന്ന ന്യൂഇയറിന് പ്രത്യേക സ്റ്റിക്കറുകള്‍ വാട്‌സ്ആപ്പിലേക്ക് എത്തും. ഇതിനൊപ്പം ന്യൂഇയര്‍ അവതാര്‍ സ്റ്റിക്കറുകളുമുണ്ടാകും. പുതിയ ആനിമേറ്റഡ് റിയാക്ഷനുകളും ഫെസ്റ്റിവലുകളുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പില്‍ പ്രത്യക്ഷപ്പെടും. ഇത്തരത്തിലുള്ള പാര്‍ട്ടി ഇമോജികള്‍ ആരെങ്കിലും ഉപയോഗിച്ചാല്‍ അയക്കുന്നയാളുടെയും ലഭിക്കുന്നയാളുടെയും വാട്‌സ്ആപ്പില്‍ ആ വിശേഷ ദിനവുമായി ബന്ധപ്പെട്ട ആനിമേഷന്‍ പ്രത്യക്ഷപ്പെടും. 

Read more: പ്രിയപ്പെട്ടവരുടെ സീൻ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും ഓര്‍മ്മിപ്പിക്കും; വാട്‌സ്ആപ്പിലും റിമൈന്‍ഡര്‍

ഫെസ്റ്റിവല്‍ ആശംസകള്‍ മറ്റൊരാള്‍ക്ക് ആകര്‍ഷകമായി കൈമാറാന്‍ പുതിയ ഫീച്ചറുകള്‍ സഹായിക്കും എന്നാണ് വാട്‌സ്ആപ്പ് കരുതുന്നത്. ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ മെച്ചപ്പെടുത്താനും വാട്സ്ആപ്പ് ഈ പുത്തന്‍ ഫീച്ചറുകളിലൂടെ ലക്ഷ്യംവയ്ക്കുന്നു. അടുത്തിടെ വാട്‌സ്ആപ്പില്‍ അണ്ടര്‍വാട്ടര്‍, കരോക്കേ മൈക്രോഫോണ്‍, പപ്പി ഇയേഴ്‌സ് തുടങ്ങിയ വീഡിയോ കോള്‍ ഇഫക്ടുകള്‍ അവതരിപ്പിച്ചിരുന്നു. ഗ്രൂപ്പിലെ മറ്റംഗങ്ങളെ ശല്യപ്പെടുത്താതെ ആവശ്യക്കാരെ മാത്രം തെരഞ്ഞെടുത്ത് ഗ്രൂപ്പ് കോള്‍ വിളിക്കാനുള്ള ഫീച്ചറും വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. 

Read more: നമ്പര്‍ സേവ് ചെയ്യാതെയും വാട്‌സ്ആപ്പ് കോള്‍ വിളിക്കാം; പുത്തന്‍ അപ്‌ഡേറ്റ് ഐഒഎസിലേക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios