യുകെയില്‍ ജോലിയെന്ന് കേട്ടാലുടന്‍ ചതിക്കുഴിയില്‍ പോയി വീഴല്ലേ..! വാട്സ് ആപ്പ് വഴി വന്‍ തട്ടിപ്പ്
രാജ്യത്തിന് പുറത്തേക്ക് ജോലിക്ക് ശ്രമിക്കുന്നവരെ ലക്ഷ്യമിട്ടാണ് കൂടുതലും മെസെജുകൾ എത്തുന്നത്. മെസേജിൽ ക്ലിക്ക് ചെയ്‌താൽ, അവർക്ക് യുകെ വിസ ആന്‍ഡ് ഇമിഗ്രേഷൻ വെബ്‌സൈറ്റ് എന്ന വ്യാജേന ഡൊമെയ്‌ൻ നൽകും
വാട്സ് ആപ്പ് (Whats App) വഴിയുള്ള പുതിയ ഫിഷിങ് കാമ്പയിൻ (phishing campaign) ഉപയോക്താക്കളെ വഞ്ചിക്കുന്നതാണെന്ന് റിപ്പോർട്ട്. യുകെയില്‍ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വെച്ചാണ് തട്ടിപ്പ് നടക്കുന്നത്. ജോലിക്കായി രാജ്യത്തേക്ക് മാറാൻ തയ്യാറുള്ള വ്യക്തികൾക്ക് സൗജന്യ വിസയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ തട്ടിപ്പിന്റെ രീതി. യുകെ സർക്കാരിൽ നിന്നുള്ള മെസെജാണെന്ന വ്യാജനേയാണ് തട്ടിപ്പ് നടത്തുന്നത്. 2022ൽ യുകെയിലേക്ക് 132,000-ത്തിലധികം തൊഴിലാളികളെ ആവശ്യമാണെന്നാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്ന മെസേജിൽ പറയുന്നത്.
രാജ്യത്തിന് പുറത്തേക്ക് ജോലിക്ക് ശ്രമിക്കുന്നവരെ ലക്ഷ്യമിട്ടാണ് കൂടുതലും മെസെജുകൾ എത്തുന്നത്. മെസേജിൽ ക്ലിക്ക് ചെയ്‌താൽ, അവർക്ക് യുകെ വിസ ആന്‍ഡ് ഇമിഗ്രേഷൻ വെബ്‌സൈറ്റ് എന്ന വ്യാജേന ഡൊമെയ്‌ൻ നൽകും. 'യുകെയില്‍ ഇതിനകം ലഭ്യമായ ആയിരക്കണക്കിന് ജോലികൾക്ക് അപേക്ഷിക്കാൻ' എന്നൊരു ഓപ്ഷനും നല്‍കിയിട്ടുണ്ടാകും.
പ്രോഗ്രാമിന്‍റെ ഭാഗമായി യാത്രാ ചെലവ്, പാർപ്പിടം, താമസം, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ നല്‍കുമെന്നും അപേക്ഷകന് 16 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണമെന്ന് നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കൂടാതെ, അടിസ്ഥാന ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണം. പ്രോഗ്രാമിന്റെ പ്രയോജനമായി തൽക്ഷണ വർക്ക് പെർമിറ്റ്, വിസ അപേക്ഷാ സഹായവും നല്‍കുമെന്ന് വെബ്സൈറ്റില്‍ പറയുന്നു. ജോലി ചെയ്യാനും പഠിക്കാനും ആഗ്രഹിക്കുന്ന എല്ലാ വ്യക്തികൾക്കും വിദ്യാർത്ഥികൾക്കും അവസരമുണ്ടെന്നുമാണ് ഡൊമേയ്നിലെ വിവരങ്ങള്‍.
കുറവുകൾ നികത്തി വൺ പ്ലസ് നോർഡ് 2T 5ജി എത്തി; കൂടെ ആകർഷകമായ ഓഫറുകളും
വാട്ട്‌സ് ആപ്പ് വഴിയുള്ള തട്ടിപ്പ് പുതിയ കാര്യമല്ല. ഇത്തരത്തിൽ ആളുകൾക്ക് പണം നഷ്ടപ്പെട്ട നിരവധി കേസുകളാണ് നിലവിലുള്ളത്. വാട്സ് ആപ്പിലെ മെസെജുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ആയതിനാൽ തട്ടിപ്പുകാരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം മെസെജുകൾ അവഗണിക്കുകയാണ് തട്ടിപ്പിൽ രക്ഷപ്പെടാനുള്ള മാർഗം. ഉപയോക്താക്കളുടെ പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, വൈവാഹിക നില, തൊഴിൽ നില എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. 25 ലക്ഷം രൂപ ലോട്ടറി തുക വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് അടുത്തിടെ വ്യാപിച്ചിരുന്നു.
ഗെയ്മര്‍മാരെ ലക്ഷ്യമിട്ട് കിടിലന്‍ ഫോണ്‍ വരുന്നു; 'റോഗ്' അവതരിപ്പിച്ച് അസൂസ്
മുംബൈ: മൊബൈൽ ഗെയിമര്‍മാരെ ലക്ഷ്യം വെച്ച് പുതിയ സ്മാര്‍ട്ട്ഫോണുമായി അസൂസ് എത്തുന്നു. ഫോൺ 6 സീരീസ് - റോഗ് ഫോൺ 6, റോഗ്(ആർഒജി)ഫോൺ 6 പ്രോ ഫോൺ എന്നിവയാണ് യുവാക്കളെ ലക്ഷ്യംവെച്ച് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. റോഗ് ഫോണ്‍ സീരിസ് സ്നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റിനൊപ്പമാണ് വരുന്നത്. മികച്ച ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ കസ്റ്റമൈസേഷനുകൾ, ബോൾഡ് ഡിസൈൻ എന്നിവ തെരഞ്ഞെടുക്കുന്ന മൊബൈൽ ഗെയിമർമാരെയാണ് റോഗ് ഫോൺ സീരീസ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ റോഗ് ഫോൺ 6 ന്റെ വില 71,999 രൂപയാണ്. 12GB+256GB ആണ് ഈ ഫോണുകളുടെ സ്റ്റോറേജ് കോൺഫിഗറേഷൻ. 18GB+512GB സ്റ്റോറേജ് വേരിയന്റുള്ള ഫോണിന് 89,999 രൂപയാണ് വില. ഈ മാസം മുതൽ ഫോൺ ഇന്ത്യൻ വിപണികളിൽ ലഭ്യമാകും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഫോണിന്റെ വിൽപന. 6.78 ഇഞ്ച് E5 സാംസങ് അമോൾഡ് ഡിസ്‌പ്ലേ, 165Hz റിഫ്രഷിങ് നിരക്ക്, 720Hz ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവയാണ് ഫോണിന്റെ പ്രത്യേകത.
കൂടാതെ റോഗ് ഫോൺ 6 സീരീസിലെ അമോൾഡ് പാനൽ 1200 nits-ന്റെ ഹൈ ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യുന്നുണ്ട്. HDR10+ പ്ലേബാക്കിനുള്ള സപ്പോർട്ടും നൽകും. രണ്ട് മോഡലുകളും IPX4 സ്പ്ലാഷ് റെസിസ്റ്റന്റ് ആണ്. പുതിയ ഗെയിംകൂൾ 6 കൂളിംഗ് സിസ്റ്റം സിപിയു ടെംപറേച്ചർ 10 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കും. കൂടാതെ, റോഗ് ഫോൺ 6 സീരീസ് ഡിസ്‌പ്ലേയ്‌ക്കായി പിക്സൽവർക്ക്സ് i6 കോ-പ്രൊസസറുമായാണ് വരുന്നത്.
റോഗ് ഫോൺ 6 സീരീസ് 6000mAh ബാറ്ററിയെ 3000mAh ന്റെ രണ്ട് ഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്. ഇത് 65W ഫാസ്റ്റ് ചാർജിംഗിനെയും സപ്പോർട്ട് ചെയ്യുന്നതാണ്. കുറഞ്ഞത് രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുള്ള രണ്ട് ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ കമ്പനി നൽകും. റോഗ് ഫോൺ 6 സീരീസ് ചേസിസിന്റെ വലതുവശത്തും പിൻഭാഗത്തും പ്രോഗ്രാം ചെയ്യാവുന്ന എയർട്രിഗർ അൾട്രാസോണിക് ബട്ടണുകളുണ്ട്. ഗെയിമുകൾ ഉപയോഗിക്കുന്ന സമയത്ത് ഈ ബട്ടണുകൾ കൺട്രോളറായി ഉപയോഗിക്കാവുന്നതാണ്.
റോഗ് ഫോൺ 6 ഉം ആർഒജി ഫോൺ 6 പ്രോയും തമ്മിൽ വലിയ വ്യത്യാസമില്ല. ആർഒജി ഫോൺ 6 പ്രോ18GB LPDDR5 റാമും 512GB UFS 3.1 ഇന്റേണൽ സ്റ്റോറേജുമായാണ് എത്തുന്നത്. റോഗ് ഫോൺ 6, റോഗ് ഫോൺ 6 പ്രോ എന്നിവ 50MP Sony IMX766 സെൻസറും 13MP അൾട്രാ വൈഡ് സ്‌നാപ്പറും മാക്രോ ക്യാമറയും അടങ്ങുന്ന ട്രിപ്പിൾ ക്യാമയോടെയാണ് വരുന്നത്. സെൽഫികൾക്കായി സ്മാർട്ട്‌ഫോണിൽ 13MP IMX663 സെൻസർ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്ക് ക്യാമറ ഉപയോഗിച്ച് 24 fps-ൽ 8K വരെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും.