നെറ്റ് ന്യൂട്രാലിറ്റി: വീണ്ടും ട്രായിയുടെ സര്‍വേ വരുന്നു

Net neutrality Trai launches paper to finalise policy invites public views on issue

ദില്ലി: നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച് തര്‍ക്കങ്ങളില്‍ അന്തിമപരിഹാരം കാണാനും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അഭിപ്രായ സര്‍വ്വേ നടത്തുന്നു. നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച് തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. പെതുജനങ്ങള്‍ക്ക് ഫെബ്രുവരി 15 വരെ അഭിപ്രായം പറയാം. എതിരഭിപ്രായങ്ങള്‍ 28 വരെയും സ്വീകരിക്കും. 

ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുള്ള രാജ്യാന്തര കോളുകള്‍ക്ക് നിയന്ത്രണമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്‌കൈപ്, വാട്‌സ്ആപ്പ്, വൈബര്‍ തുടങ്ങിയ ഇന്റര്‍നെറ്റ് ആപ്പുകള്‍ വഴിയുള്ള സ്വദേശീയ കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. 

ചില വെബ്‌സൈറ്റുകള്‍ക്ക് മാത്രം ഡാറ്റാ ചാര്‍ജ് ഈടാക്കാത്ത ഫേയ്‌സ്ബുക്കിന്‍റെ ഇന്‍റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് പദ്ധതിക്ക് ടെലികോം മന്ത്രാലയം നിയോഗിച്ച ഉന്നതതലസമിതി അനുമതി നിഷേധിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios