സൂര്യന്‍ മുന്നിലൂടെ ബുധന്‍ കടന്നു പോകുന്ന അപൂര്‍വ്വ കാഴ്ച -വീഡിയോ
നാസയുടെ സോളാര്‍ ഡൈനമിക് ഒബ്‌സര്‍വേറ്ററി എന്ന ഉപഗ്രത്തിന്‍റെ ക്യാമറ കണ്ണുകളാണ് അടുത്ത് നിന്ന് സൂര്യന്റെയും ബുധന്റേയും ദൃശ്യം പകര്‍ത്തിയത്. സൂര്യനെ നിരീക്ഷിക്കാനായി 2010ലാണ് എസ്ഡിഒ നാസ അയച്ചത്. ഭൂമിക്ക് മുകളില്‍ 35,000 കിലോമീറ്റര്‍ ഉയരത്തിലാണ് നാസയുടെ ഉപഗ്രഹം. കത്തിജ്വലിക്കുന്ന സൂര്യന്റെ മുന്നിലൂടെ കറുത്ത പൊട്ടായി മെര്‍ക്കുറി നീങ്ങുന്ന ടൈം ലാപ്‌സ് വീഡിയോ ആണ് നാസ പുറത്ത് വിട്ടത്.