ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേര്‍സുള്ള ലോകനേതാവ് മോദി

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ യോഗത്തില്‍ പങ്കെടുക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയ മോദി ദാവോസിലെ മഞ്ഞ് മൂടിയ ബസ്‌സ്‌റ്റോപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലെ ട്രെന്‍റിങ്ങായ രണ്ടാമത്തെ ചിത്രം

Narendra Modi most followed world leader on Instagram

ദില്ലി: ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേര്‍സുള്ള ലോക നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.  1.48 കോടി ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളാണ് മോദിയുടെ അക്കൗണ്ട് ഫോളോ ചെയ്യുന്നത്.  ബര്‍സണ്‍-മാര്‍സ്റ്റെല്ലെര്‍ പുറത്തുവിട്ട 'ട്വിപ്ലോമസി സ്റ്റഡി 2018' ലാണ് പുതിയ ഇന്‍സ്റ്റഗ്രാം കണക്കുകള്‍ വന്നിരിക്കുന്നത്. 

വിവാഹിതരായ ശേഷം വിരാട് കോലി, അനുഷ്‌ക ശര്‍മ എന്നിവരോടൊപ്പമുള്ള മോദിയുടെ ചിത്രമാണ് 2018ല്‍ ലോകനേതാക്കന്മാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ച ഇന്‍സ്റ്റഗ്രാം ചിത്രം എന്നാണ് പഠനം പറയുന്നത്. 

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ യോഗത്തില്‍ പങ്കെടുക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയ മോദി ദാവോസിലെ മഞ്ഞ് മൂടിയ ബസ്‌സ്‌റ്റോപ്പില്‍ നില്‍ക്കുന്ന ചിത്രമാണ് പട്ടികയില്‍ രണ്ടാമതുള്ളത്.

ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡോ, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്‌ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണുള്ളത്. ഇവര്‍ക്ക് പുറമേ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ജോര്‍ദാന്‍ രാജ്ഞി, ബ്രിട്ടീഷ് രാജ കുടുംബം എന്നിവരും ആദ്യ പത്തില്‍ ഇടംനേടി.

Latest Videos
Follow Us:
Download App:
  • android
  • ios