നെയിം ടാഗ് ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

രണ്ട് രീതിയില്‍ നെയിം ടാഗ് സ്‌കാന്‍ ചെയ്യാം. പ്രൊഫൈല്‍ പേജിന് വലത് ഭാഗത്ത് മുകളിലുള്ള മെനുവില്‍ പുതിയ നെയിംകാര്‍ഡ് ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് നെയിം കാര്‍ഡ് സ്‌കാന്‍ ചെയ്താൽ മതി. 

Name tag feature from instagram

ദില്ലി: നെയിംടാഗ് എന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കള്‍ക്ക്  ഈ പുതിയ ഫീച്ചര്‍ വഴി  ഫോളോ കാര്‍ഡുകള്‍ നിര്‍മിച്ച് മറ്റുള്ളവരുമായി പങ്കുവെക്കാം. കൂടാതെ, ഇത് മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ  ഉപയോക്താക്കള്‍ക്ക് ഷെയർ ചെയ്യാനും സാധിക്കും. ആ സുഹൃത്തിനെ ഫോളോ ചെയ്യാനായി ഈ കാര്‍ഡുകള്‍ സ്‌കാന്‍ ചെയ്താല്‍ മതിയാകും. കാര്‍ഡിന് മുകളിലുള്ള നെയിം ടാഗില്‍ ക്ലിക്ക് ചെയ്യുക. നെയിംടാഗ് സ്‌കാന്‍ ഫീച്ചറിന് സമാനമായ ഒന്ന് സ്‌നാപ് ചാറ്റ് ആപ്പിലും ഉണ്ട്.  

രണ്ട് രീതിയില്‍ നെയിം ടാഗ് സ്‌കാന്‍ ചെയ്യാം. പ്രൊഫൈല്‍ പേജിന് വലത് ഭാഗത്ത് മുകളിലുള്ള മെനുവില്‍ പുതിയ നെയിംകാര്‍ഡ് ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്ത് നെയിം കാര്‍ഡ് സ്‌കാന്‍ ചെയ്താൽ മതി. കൂടാതെ, ഇന്‍സ്റ്റാഗ്രാമിന്റെ സ്റ്റോറി ക്യാമറ നെയിംടാഗ് കാര്‍ഡുകള്‍ക്ക് നേരെ പിടിച്ചാല്‍ ആ സുഹൃത്തിനെ ഫോളോ ചെയ്യാം.  സ്‌കാന്‍ ചെയ്താല്‍ നേരെ സുഹൃത്തിന്റെ പ്രൊഫൈലിലിൽ പ്രവേശിക്കാം എന്നിട്ട്   ഫോളോ ബട്ടന്‍ അമര്‍ത്താം.  

ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാം നെയിംടാഗ് കാര്‍ഡിന് പ്രത്യേകം പശ്ചാത്തലങ്ങള്‍ തിരഞ്ഞെടുക്കാം. വിവിധ നിറങ്ങള്‍, ഇമോജികള്‍,സ്റ്റിക്കറുകളോടുകൂടിയുള്ള സെല്‍ഫികള്‍ എല്ലാം ഇതില്‍ ചേര്‍ക്കാം. അതില്‍ നിങ്ങളുടെ ചിത്രവും പേരും ചേര്‍ക്കാനാവും.  നിലവില്‍ ഇന്‍സ്റ്റാഗ്രാമിന്റെ ഐഓഎസ് ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios