അമേരിക്കയില്‍ ഫേസ്ബുക്ക് ഡിലീറ്റ് തുടരുന്നു
സര്‍വെ പ്രകാരം അമേരിക്കയിലെ പ്രായപൂര്‍ത്തിയായ 74 ശതമാനം ഫേസ്ബുക്ക് ഉപയോക്താക്കളും സ്വകാര്യത സെറ്റിംഗ് മാറ്റുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നാലില്‍ ഒന്നുപേര്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തെന്ന് റിപ്പോര്‍ട്ട്. പ്യൂ സര്‍വേ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍ എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമീപകാലത്ത് ഉയര്‍ന്നുവന്ന സോഷ്യല്‍ മീഡിയ അധിഷ്ഠിത വിവാദങ്ങള്‍ ഫേസ്ബുക്കിന് തിരിച്ചടിയായി എന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.
സര്‍വെ പ്രകാരം അമേരിക്കയിലെ പ്രായപൂര്‍ത്തിയായ 74 ശതമാനം ഫേസ്ബുക്ക് ഉപയോക്താക്കളും സ്വകാര്യത സെറ്റിംഗ് മാറ്റുക, താല്‍ക്കാലികമായി ഫേസ്ബുക്കില്‍ നിന്നും വിട്ടുനില്‍ക്കുക, പൂര്‍ണ്ണമായും ഡീലിറ്റ് ചെയ്യുക എന്നീ പ്രവര്‍ത്തികള്‍ നടത്തുന്നുണ്ട് എന്നാണ് സര്‍വേ പറയുന്നത്.
18നും 29നുമിടയില്‍ പ്രായമുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ 64 ശതമാനം പേരും പ്രൈവസി സെറ്റിങ്‌സ് അഡ്ജസ്റ്റ് ചെയ്‌തെങ്കില്‍, 65 വയസിലേറെ പ്രായമുള്ളവരില്‍ 33 ശതമാനം പേരാണ് സ്വകാര്യതാ സെറ്റിങ്‌സില്‍ മാറ്റം വരുത്തിയത്. ഇത് ഫെയ്‌സ്ബുക്കിന്‍റെ ഡീഫോള്‍ട്ട് സെറ്റിങ്‌സിനെ എത്രമാത്രം ആളുകള്‍ അവിശ്വസിക്കുന്നുവെന്ന് സര്‍വേ പറയുന്നു.
എന്നാല്‍ സര്‍വേയില്‍ ഫേസ്ബുക്കിന് ഭീതിയുണ്ടാക്കുന്നത് അക്കൗണ്ട് ഡിലീറ്റു ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ധനയാണ്. പുതിയ ആളുകള്‍ സൈനപ്പ് ചെയ്യുന്നതും വല്ലാതെ കുറഞ്ഞിരിക്കുന്നു എന്നാണ് സര്‍വേ പറയുന്നത്.