ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

ഓപ്പസ് ഓഡിയോ ഫോര്‍മാറ്റിനേക്കാള്‍ രണ്ടിരട്ടി വ്യക്തതയുള്ള ശബ്‌ദം മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക് നല്‍കും എന്നാണ് മെറ്റയുടെ അവകാശവാദം

MLow the technology that improves audio quality of WhatsApp calls

കാലിഫോര്‍ണിയ: സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പില്‍ പുതിയ നിരവധി ഫീച്ചറുകള്‍ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി വാട്‌സ്ആപ്പില്‍ വന്നിരിക്കുകയാണ്. വാട്‌സ്ആപ്പ് കോളുകളിലെ ഓഡിയോ ക്വാളിറ്റി വര്‍ധിപ്പിക്കാന്‍ 'മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക്' (Mlow) അവതരിപ്പിച്ചിരിക്കുന്നതാണ് പുതിയ സവിശേഷത. മികച്ച പ്രതികരണമാണ് ഈ സാങ്കേതികവിദ്യക്ക് ലഭിക്കുന്നത് എന്നാണ് മെറ്റയുടെ അവകാശവാദം. 

മുമ്പ് ഉപയോഗിച്ചിരുന്ന ഓപ്പസ് ഓഡിയോ ഫോര്‍മാറ്റിനേക്കാള്‍ രണ്ടിരട്ടി വ്യക്തതയുള്ള ശബ്‌ദം 'മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക്' നല്‍കും എന്നാണ് മെറ്റയുടെ അവകാശവാദം. ഇന്‍സ്റ്റഗ്രാമിലും മെസഞ്ചറിലും കോളുകള്‍ വിളിക്കാന്‍ ഓപ്പസാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ രണ്ട് സാമൂഹ്യമാധ്യമങ്ങളിലും മെറ്റ നേരത്തെ മെറ്റ ലോ ബിറ്റ്‌‌റേറ്റ് കോഡെക് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ വാട്‌സ്ആപ്പിലും ഈ ശബ്‌ദ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. പുതിയ ഓഡിയോ കോളിംഗ് ക്വാളിറ്റി ഉപഭോക്താക്കളില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത് എന്ന് മെറ്റ അവകാശപ്പെടുന്നു. തെളിവായി കുറച്ച് ചെറിയ ഓഡിയോ ക്ലിപ്പുകള്‍ മെറ്റ പുറത്തുവിട്ടിട്ടുമുണ്ട്. 

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാട്‌സ്‌ആപ്പില്‍ പുത്തന്‍ ഫീച്ചറുകള്‍ മെറ്റ അടുത്തിടെ അവതരിപ്പിച്ചിരുന്നു. മെറ്റയുടെ വെരിഫൈഡ് ബാഡ്‌ജുകള്‍ വാട്‌സ്‌ആപ്പ് ബിസിനസിലേക്കും വരുന്നതാണ് ഒരു പുതുമ. മെറ്റയുമായി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത ബിസിനസ് അക്കൗണ്ടുകളിലാണ് വെരിഫൈഡ് ബാഡ്‌ജ് ദൃശ്യമാവുക. മെറ്റയുടെ മറ്റ് ഉല്‍പന്നങ്ങളായ ഫേസ്‌ബുക്കിലും ഇന്‍സ്റ്റഗ്രാമിലും കാണുന്നതുപോലെ ബ്ലൂ ടിക്കും മെറ്റ വെരിഫൈഡ് എന്ന എഴുത്തും വാട്‌സ്‌ആപ്പ് ബിസിനസ് പേജുകളിലും ചാനലുകളിലും ദൃശ്യമാകും. ഉപഭോക്താക്കള്‍ക്ക് പുതിയ ഉല്‍പന്നങ്ങള്‍ കണ്ടെത്താന്‍ സഹായകമാകുന്ന എഐ ടൂളുകളും വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളില്‍ വൈകാതെ വരും.

Read more: വാട്‌സ്‌ആപ്പ് ബിസിനസ് ആപ്പില്‍ വെരിഫൈഡ് ബാഡ്‌ജുകള്‍; പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios