റാംപ് വാക്കുമായി സക്കർ ബർഗ്, വൈറലായ ചിത്രത്തിന് പിന്നില്‍
മെറ്റയിലെ ജീവനക്കാരുടെ പിരിച്ചുവിടലിന് ശേഷം അദ്ദേഹം കരിയർ തന്നെ മാറ്റുകയാണോ എന്ന സംശയമാണ് കൂടുതൽ ഉയർന്നത്. എന്നാലതിന് പിന്നാലെ വന്ന റിപ്പോർട്ട് അനുസരിച്ച് ചിത്രം യഥാർത്ഥമല്ല. മിഡ്‌ജോർണി ഇമേജ് ജനറേറ്റർ ഉപയോഗിച്ച് എഐ സൃഷ്ടിച്ചവയാണിത്. വൈറലായ ചിത്രത്തിൽ ഇതുവരെ കാണാത്ത രൂപത്തിലാണ് സക്കർബർഗിനെ കാണുന്നത്.
കാലിഫോര്‍ണിയ: മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ലൂയിസ് വിറ്റണിന്റെ വസ്ത്രം ധരിച്ച് റാംപിൽ കുതിക്കുന്ന ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് ആത്മവിശ്വാസത്തോടെ റാംപിലൂടെ നടക്കുന്ന അദ്ദേഹത്തിന്റെ ചിത്രം വൈറലായി കഴിഞ്ഞു. മെറ്റയിലെ ജീവനക്കാരുടെ പിരിച്ചുവിടലിന് ശേഷം അദ്ദേഹം കരിയർ തന്നെ മാറ്റുകയാണോ എന്ന സംശയമാണ് കൂടുതൽ ഉയർന്നത്. എന്നാലതിന് പിന്നാലെ വന്ന റിപ്പോർട്ട് അനുസരിച്ച് ചിത്രം യഥാർത്ഥമല്ല. മിഡ്‌ജോർണി ഇമേജ് ജനറേറ്റർ ഉപയോഗിച്ച് എഐ സൃഷ്ടിച്ചവയാണിത്. വൈറലായ ചിത്രത്തിൽ ഇതുവരെ കാണാത്ത രൂപത്തിലാണ് സക്കർബർഗിനെ കാണുന്നത്.
മഞ്ഞ നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തിൽ, ലൂയിസ് വിറ്റണിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചും കാണപ്പെടുന്നു. സക്കര്‍ബർഗ് മോഡലിംഗിൽ കരിയറിൽ പര്യവേക്ഷണം ചെയ്യുന്നില്ല എന്നാണ് സൂചന. വൈറലായ ചിത്രങ്ങളെല്ലാം എഐയുടെ സൃഷ്ടികളാണ്. എന്നാൽ യഥാർത്ഥ ഫോട്ടോഗ്രാഫുകളിൽ നിന്ന് അവയെ വേർതിരിച്ചറിയാൻ പ്രയാസവുമാണ്. Dall-E പോലെയുള്ള എഐ ടൂളുകൾക്ക് പലപ്പോഴും മുഖഭാവങ്ങൾ നന്നായി ലഭിക്കാറില്ല.
ലിനസ് എന്ന ട്വിറ്റർ ഉപയോക്താവാണ് സക്കർബർഗിന്റെ എഐ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ മറ്റൊരു ഉപയോക്താവ്, ഇലോൺ മസ്‌ക് ബ്ലിംഗ് വസ്‌ത്രമണിഞ്ഞ് റാംപിൽ നടക്കുന്ന ചിത്രങ്ങൾ സൃഷ്‌ടിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. സക്കർബർഗിന് മുമ്പ് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് എന്നിവരും സൃഷ്ടികളിൽ ഉൾപ്പെട്ടിരുന്നു. ട്രംപിന്റെ ചിത്രത്തില് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നതായി കാണാം.
നിലവിൽ റിയലിസ്റ്റിക് ഇമേജുകൾ സൃഷ്ടിക്കാൻ ഉപയോഗിച്ച എഐ ടൂളായ മിഡ്‌ജോർണി സൗജന്യ ട്രയലുകൾ നൽകുന്നത് നിർത്തിയിരിക്കുകയാണ്. മിഡ്‌ജോർണി വേർഷൻ 5 ഉപയോഗിച്ച് മാത്രമേ റിയലിസ്റ്റിക് ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. ഇത് ഉപയോഗിക്കാന്‍ പണമടയ്ക്കണം.