ട്രംപ് വിജയിച്ചതിന്‍റെ പണി കിട്ടിയത് സുക്കര്‍ബര്‍ഗിന്

mark zuckerberg forbes

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡോണാല്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ, മാര്‍ക്ക് സുക്കര്‍ബര്‍ഗിന് തിരിച്ചടി ലഭിച്ചു കഴിഞ്ഞെന്ന് സൂചന. മാര്‍ക്കിന്‍റെ ഫേസ്ബുക്ക് ഓഹരികളുടെ മൂല്യത്തില്‍ വന്ന കുറവ് പ്രകാരം 3.7 ബില്ല്യണ്‍ ഡോളറാണ് മാര്‍ക്കിന് നഷ്ടം സംഭവിച്ചത് എന്നാണ് ഫോര്‍ബ്സ് മാഗസിന്‍റെ റിപ്പോര്‍ട്ട്.

ഏതാണ്ട് 7 ശതമാനത്തോളാണ് കഴിഞ്ഞ നവംബര്‍ 8ന് ശേഷം ഫേസ്ബുക്ക് ഓഹരികളുടെ മൂല്യം ഇടിഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇദ്ദേഹത്തിന്‍റെ വരുമാനം 49 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്.

ട്രംപ് പ്രസി‍ഡന്‍റ് ആയതോടെ ഫേസ്ബുക്കിന് എതിരെ ഉയര്‍ന്ന ഫേക്ക്ന്യൂസ് വിവാദമാണ് ഫേസ്ബുക്കിന്‍റെ ഓഹരികളുടെ വിവരം അവര്‍ പബ്ലിക്ക് ഓഫറിംഗ് തുടങ്ങിയ ശേഷമുള്ള ഏറ്റവും മോശം നിലവാരത്തിലേക്ക് എത്തിച്ചത്.

അതേ സമയം അമേരിക്കയിലെ യുവസംരംഭകരില്‍ ഒന്നാമന്‍ ഫേസ്ബുക്ക് സ്ഥാപകരില്‍ ഒരാളും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ്. ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് സുക്കര്‍ബര്‍ഗ്ഗ് ഇടം പിടിച്ചിരിക്കുന്നത്. 40 വയസ്സിന് താഴെ നില്‍ക്കുന്ന പണക്കാരായ സംരഭകരുടെ പട്ടികയിലാണ് 32കാരനായ സുക്കര്‍ബര്‍ഗ്ഗ് സ്ഥാനം പിടിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios