പല്ലിയുടെ മുറിഞ്ഞ വാല്‍ വീണ്ടും വളരുന്നതിന്‍റെ പിന്നിലെ രഹസ്യം
പല്ലിയുടെ മുറിഞ്ഞ വാല്‍ വീണ്ടും വളരുന്നതിന്‍റെ പിന്നിലെ രഹസ്യം ശാസ്ത്രലോകം കണ്ടെത്തി. ഈ പ്രക്രിയയുടെ ജനികതക സൂത്രമാണ് യുഎസിലെ അരിസോണ സര്‍വകലാശാലയിലെയും ട്രാന്‍സ്‌നാഷനല്‍ ജനോമിക്‌സ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകര്‍ കണ്ടെത്തിയത്. തകരാര്‍ സംഭവിച്ച മനുഷ്യാവയവങ്ങള്‍ വീണ്ടും വളര്‍ത്തിയെടുക്കാനുള്ള വഴികള്‍ പുതിയ കണ്ടെത്തല്‍ വഴി ഉണ്ടാക്കിയെടുക്കാം എന്നാണ് ശാസ്ത്രലോകം പറയുന്നത്.
വാലു മുറിച്ചിടുന്ന പല്ലികള്‍ക്ക് വീണ്ടും വാലു മുളയ്ക്കുന്നത് എങ്ങനെയെന്നത് ശാസ്ത്രലോകത്ത് വളരെ കാലമായി ഒരു പ്രഹേളികയായിരുന്നു. എന്നാല്‍ ഇതിന് സഹായിക്കുന്നത് 'സ്വിച്ചു'കള്‍ അഥവ വാലിലെ മൈക്രോ ആര്‍എന്‍എ കണ്ടെത്തിയത്. ഈ ഡിഎന്‍എയുടെ ജനിതകശേഷിയാണു വാലു മുറിഞ്ഞാലും വീണ്ടും മുളയ്ക്കാന്‍ സഹായിക്കുന്നത്.
ഈ കണ്ടുപിടിത്തം മനുഷ്യ ജനിതകഘടനകളില്‍ പുതിയ ഗവേഷണത്തിനു സഹായിച്ചേക്കും. ഇതു വിജയിച്ചാല്‍ അപകടങ്ങളില്‍ നട്ടെല്ലിനുണ്ടാകുന്ന ക്ഷതം പോലം മനുഷ്യന്‍ ജീവിതകാലം മുഴുവന്‍ കിടന്ന് പോകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിച്ചേക്കാം.