ഗെയിം ഓഫ് ത്രോൺസിൻ്റെ പുതിയ എപ്പിസോഡ് ചോർന്നു
ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഗെയിം ഓഫ് ത്രോൺസ് സീസൺ 7ൻ്റെ പുതിയ എപ്പിസോഡ് ചോർന്നു. ആഗസ്റ്റ് ആറിന് എച്ച് ബി ഒ ചാനൽ സംപ്രേക്ഷണം ചെയ്യാനിരുന്ന ഗെയിം ഓഫ് ത്രോൺസിൻ്റെ നാലാം എപിസോഡാണ് ചോർന്നത്. സ്റ്റാർ ഇന്ത്യയിൽ നിന്നു ഓൺലൈൻ ആയാണ് ഇത് ചോർന്നത്. സംഭവത്തിൽ കമ്പനി അന്വേഷണം പ്രഖ്യാപിച്ചു.
മൊബൈൽ താരതമ്യ വെബ്സൈറ്റ് ആയ സ്മാർട്ട് പിക്സ് ഗെയിമിൻ്റെ എം പി ഫോറിലേക്കു നേരിട്ടുള്ള ലിങ്ക് കണ്ടെത്തുകയായിരുന്നു . സ്റ്റാർ ഇന്ത്യയുടെ തന്നെ വിതരണ സൈറ്റിൽ ആയിരുന്നു ഇത്. വെളളിയാഴ്ച്ചയാണ് എപിസോഡ് ചോർന്നതായി കാണപ്പെട്ടത്. തുടർന്ന് ഒട്ടേറെപ്പേർ ഗെയിം ഓഫ് ത്രോൺ ഡൌൺലോഡ് ചെയ്യാൻ ആരംഭിക്കുകയും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഇത് വളരെ ഗുരുതരമായ വീഴ്ച്ചയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സ്റ്റാർ ഇന്ത്യയുടെ ഉദ്ധ്യോഗസ്ഥൻ പറഞ്ഞു. ഇൻ്റർനെറ്റിലൂടെ ചോർന്ന എപ്പിസോഡിൽ സ്റ്റാർ ഇന്ത്യയുടെ ലേഗോയുളളതായും കാണപ്പെട്ടു, മുമ്പും ഹാക്കർമാർ എച്ച് ബി ഒ ചാനൽ സംപ്രേഷണം ചെയ്യാനിരുന്ന പല പ്രമുഖ പരിപാടികളുടെയും എപ്പിസോഡുകൾ ചോർത്തിയിട്ടുണ്ട്. ഹാക്ക് ചെയ്യുന്നതിലൂടെ ഇവർക്ക് പണം ലഭിക്കുന്നതായാണ് വിവരം. സംഭവത്തെ കുറച്ച് ഉടൻ അന്വേഷണം നടത്തി റിപ്പേർട്ട് സമർപ്പിക്കുമെന്നും ചാനൽ സിഇഒ പറഞ്ഞു.