ജിയോയുടെ സ്പീഡ് കുത്തനെ കുറഞ്ഞുവെന്ന് ട്രായി

  • ഉപയോക്താക്കളുടെ എണ്ണം കൂടുന്നതോടെ ജിയോ 4ജിയുടെ വേഗത കുത്തനെ ഇടിഞ്ഞു. ടെലികോം റഗുലേറ്ററി അതോറിറ്റി
Jio 4G Download Speeds Continue to Dip in April 2018 TRAI Data Shows

ദില്ലി: ഉപയോക്താക്കളുടെ എണ്ണം കൂടുന്നതോടെ ജിയോ 4ജിയുടെ വേഗത കുത്തനെ ഇടിഞ്ഞു. ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായി)യുടെ കണക്കുകള്‍ തന്നെയാണ് ഇത് ശരിവയ്ക്കുന്നത്. അതേ സമയം എയര്‍ടെല്‍ 4ജിയില്‍ ഉപയോക്താവിന് നല്‍കുന്ന വേഗത നിലനിര്‍ത്തുന്നുണ്ട്. ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ വേഗത റിപ്പോർട്ട് ചെയ്യാൻ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് നല്‍കുന്നുണ്ട്. രാജ്യത്തെ വിവിധ സർക്കിളുകളിൽ നിന്നുള്ള  റിപ്പോര്‍ട്ടുകള്‍ ട്രായിക്ക് ഇതിലൂടെ ലഭിക്കും. ഈ റിപ്പോർട്ടുകൾ ട്രായിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.  

ഇതില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്,  ട്രായ‌ിക്കു വിവിധ സര്‍ക്കിളുകളില്‍ നിന്നും ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ജിയോ 4ജിയുടെ വേഗം ഓരോ മാസവും കുത്തനെ താഴോട്ടാണ്.രണ്ടു മാസത്തിനിടെ ജിയോ വേഗം 33 ശതമാനമാണ് ഇടിഞ്ഞത്. ജിയോ വേഗം കുറഞ്ഞപ്പോൾ എയർടെലും വോഡഫോണും ഐഡിയയും 4ജി വേഗം നിലനിർത്തി. ജൂൺ ആദ്യത്തിലെ കണക്കുകൾ പ്രകാരം ജിയോയുടെ ശരാശരി വേഗം 18.5 എംബിപിഎസാണ്. എന്നാൽ ഏപ്രിലിൽ ജിയോ വേഗം 21.3 എംബിപിഎസ് ആയിരുന്നു.  

രാജ്യത്ത് ഏറ്റവും കൂടുതൽ വരിക്കാരുള്ള എയർടെല്ലിന്റെ വേഗം ഏപ്രിലിലെ 8.9 എംബിപിഎസിൽ നിന്ന് ജൂണിൽ 9.1 എംബിപിഎസ് ആയി ഉയർന്നു. വോഡഫോൺ 7.9 എംബിപിഎസ്, ഐഡിയ 7.2 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകൾ.   3ജി വേഗത്തിൽ മുന്നിൽ നിൽക്കുന്നത് വോഡഫോണും എയർടെല്ലുമാണ്. വോഡഫോൺ, എയർടെൽ 3ജിയുടെ ശരാശരി വേഗം 2.5 എംബിപിഎസ് ആണ്. 

Latest Videos
Follow Us:
Download App:
  • android
  • ios