കൊതുകിനെ കൊന്നതിന് യുവാവിനെ ട്വിറ്റര്‍ വിലക്കി

Japanese Man Banned From Twitter Over Killing Mosquito

ടോക്കിയോ: കൊതുകിനെ കൊന്നാല്‍ എന്തെങ്കിലും സംഭവിക്കുമോ ? ചിലപ്പോള്‍ ട്വിറ്റര്‍ വിലക്കിയേക്കും. കൊതുകിനെ കൊന്ന് ചിത്രം പോസ്റ്റ് ചെയ്ത ജപ്പാന്‍കാരനായ യുവാവിനെയാണ് ട്വിറ്റര്‍ വിലക്കിയിരിക്കുന്നത്. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ടിവി കണ്ടുകൊണ്ടിരുന്ന തന്നെ കൊതുക് കടിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് അയാള്‍ തന്നെ കടിച്ച കൊതുകിനെ അടിച്ച് കൊല്ലുകയും ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. 

പിന്നീടാണ് യുവാവ് തനിക്ക് ട്വീറ്ററില്‍ നിന്നു വന്ന സന്ദേശം ശ്രദ്ധയില്‍ പെട്ടത്. നിങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതായിരുന്നു സന്ദേശം. പിന്നീട് അദ്ദേഹം മറ്റൊരു അക്കൗണ്ട് ഉണ്ടാക്കുകയും, കൊതുകിനെ കൊന്ന് ചിത്രം ട്വീറ്റ് ചെയ്തതിനാല്‍ അക്കൗണ്ട് മരവിപ്പിച്ച കാര്യം ട്വീറ്റ് ചെയ്യുകയുമായിരുന്നു. ഈ ട്വീറ്റ് 31,000 തവണയാണ് റീ ട്വീറ്റ് ചെയ്തു പോയത്.

Latest Videos
Follow Us:
Download App:
  • android
  • ios