സ്‌നാപ്ഡീല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലയിക്കാന്‍ ഒരുങ്ങുന്നായി റിപ്പോര്‍ട്ട്
മുംബൈ: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ സ്‌നാപ്ഡീല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലയിക്കാന്‍ ഒരുങ്ങുന്നായി റിപ്പോര്‍ട്ട്. ഇ-കൊമേഴ്‌സ് മേഖലയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് ഫ്‌ളിപ്കാര്‍ട്ട്. പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ലയനത്തിനു പിന്നില്‍ ജപ്പാന്‍റെ സോഫ്റ്റ്ബാങ്കാണ് എന്നാണ് സൂചനകള്‍.
ലയനത്തോടെ സോഫ്റ്റ്ബാങ്ക് 105 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തമാസത്തോടെ ലയനത്തിനായുള്ള നീക്കങ്ങള്‍ നടത്താന്‍ സോഫ്റ്റ്ബാങ്ക് സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് സൂചന.
രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയില്‍ ആമസോണില്‍ നിന്ന് വന്‍ മത്സരമാണ് ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നേരിടുന്നത്. ഭൂരിപക്ഷവും ഇ-കൊമേഴ്‌സ് മേഖലയെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ കുതിപ്പിനായി വന്‍വിലക്കിഴിവ് നല്‍കിയതോടെ സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലേക്ക് കടന്നിരുന്നു. സോഫ്റ്റ് ബാങ്ക് നിക്ഷേപം നടത്തുന്നതോടെ 15 ശതമാനം ഓഹരികള്‍ സോഫ്റ്റ്ബാങ്കിലേക്ക് എത്താനാണ് സാധ്യത.