താര 'സെര്‍ച്ചുകള്‍' വൈറസ് പിടിയില്‍

internet virus attack while searching film celebrities

മുംബൈ: താരങ്ങളുടെ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുന്നവരെ കാത്തിരിക്കുന്നത് വലിയ പണി. പ്രമുഖ ഇന്‍റര്‍നെറ്റ് സുരക്ഷാസേവന ദാതാക്കളായ മക്കാഫിയാണ് ഇത്തരമൊരു കണ്ടെത്തല്‍ നത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വൈറസുകളുടെ ആക്രമണം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് പ്രിയതാരങ്ങളുടെ പേരിലുള്ള ബ്രൗസിംഗിലൂടെയാണ് എന്നാണ് ഇവരുടെ കണ്ടെത്തല്‍.

ഇതിന്‍റെ അടിസ്ഥാനത്തില്‍ തരങ്ങളുടെ പേരുകള്‍ തരം തിരിച്ചുള്ള റിപ്പോര്‍ട്ടാണ് മക്കാഫി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രിയ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വൈറസുകള്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ തകര്‍ക്കാന്‍ തക്ക ശേഷിയുള്ള മാല്‍വെയറുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഇന്‍റര്‍നെറ്റ് സെക്യൂരിറ്റിയായ മക്കാഫിയുടെ പത്താമത് സര്‍വേ റിപ്പോര്‍ട്ടാണ് ഇത്.

മക്കാഫി സര്‍വേ പുറത്തുവിട്ടിരിക്കുന്നത് പ്രകാരം മോളിവുഡ് മാല്‍വെയര്‍ ലിസ്റ്റില്‍ ഏറ്റവും അപകടകാരി കാവ്യാ മാധവനാണ്. 2015 ലെ ലിസ്റ്റ് പ്രകാരം അഞ്ചാം സ്ഥാനത്തായിരുന്ന കാവ്യ 2016 ല്‍ എത്തിയപ്പോള്‍ ഒന്നാമത് എത്തിയിരിക്കുകയാണ്.

കാവ്യാമാധവന്‍റെ പേരില്‍ തെരയുന്നതിലൂടെ വൈറസ് സാധ്യത 11 ശതമാനമാണ്. രണ്ടാമതായി ജയസൂര്യയാണ്. 10.33 ശതമാനം. പിന്നാലെ നിവിന്‍ പോളി (9.33), മഞ്ജുവാര്യര്‍ (8.33), പാര്‍വതി (8.16), നയന്‍താര (8.17), നമിതപ്രമോദ് (7.67), മമ്മൂട്ടി (7.5), പൃഥ്വിരാജ് (7.33), റീമ കല്ലിങ്കല്‍ (7.17), സായ് പല്ലവി (07.00), ഇഷ തല്‍വാര്‍ (07.00) എന്നിങ്ങനെയാണ് സര്‍വേ റിപ്പോര്‍ട്ട്. 

നിക്കി ഗല്‍റാനിയാണ് കോളിവുഡ് ലിസ്റ്റില്‍ ഏറ്റവും വൈറസ് സാധ്യതയുള്ള താരം, രണ്ടാമത് അമലാ പോള്‍.

Latest Videos
Follow Us:
Download App:
  • android
  • ios