ഇൻസ്​റ്റാഗ്രാം ഇനി ചിത്രം മാത്രമല്ല, ‘കഥകളും’ പറയും

Instagram Opens Up Stories on Web to Fuel International Growth

ന്യൂയോര്‍ക്ക്:  സ്​നാപ്​ചാറ്റിനെ അങ്ങനെ വിട്ടാൽ പറ്റില്ല എന്നാണ്​ ഫേസ്​ബുക്കി​ൻ്റെ തീരുമാനം. വൈവിധ്യവൽക്കരണത്തിലൂടെ സ്​നാപ്ചാറ്റ്​ കുതിക്കു​മ്പോൾ തങ്ങളുടെ കൈയിലുള്ള ഇൻസ്റ്റഗ്രാമിനെ മത്സരക്ഷമമാക്കാനാണ്​ ഫേസ്​ബുക്കിൻ്റെ തീരുമാനം. ഇതുവരെ ചിത്രങ്ങളും വീഡിയോയും മാത്രം ഷെയർ ചെയ്യാനായിരുന്നു ഇൻസ്​റ്റഗ്രാമിലെ സൗകര്യമെങ്കിൽ ഇനി അതിന്​ ആസ്​പദമായ സംഭവകഥകൾ കൂടി പങ്കുവെക്കാനാണ്​ വഴിയൊരുങ്ങുന്നത്​. ഇൻസ്​റ്റാഗ്രാം ആപ്ലിക്കേഷ​ൻ്റെ വെബ്​ പതിപ്പിനെ ശക്​തിപ്പെടുത്തുന്നതിന്​ കൂടി വേണ്ടിയാണിത്​.

മൊബൈൽ ഇൻ്റർനെറ്റ്​ സേവനങ്ങൾക്ക്​ പ്രയാസം നേരിടുന്നവരെ കൂടി മുന്നിൽ കണ്ടാണ്​ വെബ്​പതിപ്പ്​ ശക്​തിപ്പെടുത്തുന്നത്​. നിലവിൽ ഫോ​ട്ടോയും വീഡിയോയും ഷെയർ ചെയ്​താൽ 24 മണിക്കൂർ കഴിഞ്ഞാൽ അപ്രത്യക്ഷമാകുന്ന രീതിയാണുണ്ടായിരുന്നത്​. ഇൗ വർഷം ഇൻസ്​റ്റാഗ്രാം അനുഭവം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ കൂടുതൽ നിക്ഷേപം നടത്തുമെന്നാണ്​ അധികൃതർ പറയുന്നത്​.

ആപിന്​ പകരം ഇൻസ്​റ്റാഗ്രാം വെബിലൂടെ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്​. ഇതിൽ 80 ശതമാനം ഉപയോക്​താക്കളും അമേരിക്കക്ക്​ പുറത്തുള്ളവരാണ്​. അന്താരാഷ്​ട്രതലത്തിൽ വളർച്ച കൊണ്ടുവന്ന്​ സ്​നാപ്​ചാറ്റിനോട്​ മൽസരിക്കാൻ തന്നെയാണ്​ ഇൻസ്​റ്റാഗ്രാമി​ൻ്റെ തീരുമാനം.

Latest Videos
Follow Us:
Download App:
  • android
  • ios