വാട്ട്സ്ആപ്പ് വീഡിയോ കോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍

Indians spend 50 million minutes every day chatting on WhatsApp video

വാട്ട്‌സ്ആപ്പ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണെന്ന് കണക്കുകള്‍. വാട്ട്സ്ആപ്പ് അധികൃതര്‍ തന്നെ പുറത്ത് വിട്ട കണക്കുകളിലാണ് വാട്ട്സ്ആപ്പ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യ മുന്നിലാണെന്ന് വെളിപ്പെടുത്തിയത്.

2016 നവംബറിലാണ് വാട്ട്‌സ്ആപ്പ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇതിനുശേഷം ഇന്ത്യയിലുടനീളം ഫീച്ചറിന് വന്‍ സ്വീകാര്യതായാണ് ലഭിച്ചത്. ലോകത്തെ ആകെ വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ ശരാശരി 34 കോടി മിനുറ്റുകള്‍ വീഡിയോ കോളിങ്ങിനായി ഉപയോഗപ്പെടുത്തുന്നു എന്നാണ് കണക്കുകള്‍. 

ഇതില്‍ സിംഹഭാഗമായ 5 കോടി മിനിറ്റും ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. ശരാശരി 5.5 കോടി കോളുകളാണ് വാട്ട്‌സ്ആപ്പില്‍ ഒരു ദിവസം ലോകത്താകമാനമുള്ള ഉപഭോക്താക്കള്‍ വിളിക്കുന്നത്.

ചെറിയ കണക്ടിവിറ്റിയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് വാട്ട്‌സ്ആപ്പ് വിഡിയോ കോളുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇത് ഗ്രാമങ്ങളിലെ അടക്കം നിരവധിപേരെ വാട്ട്‌സ്ആപ്പ് ഉപഭോക്താവാക്കാന്‍ സഹായിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios