വാട്‌സ്ആപ്പ് വീഡിയോ കോളിന്‍റെ ക്ലാരിറ്റി പോകുന്നോ; തെളിച്ചം കൂട്ടാന്‍ പുതിയ ഫീച്ചര്‍ എത്തി

മങ്ങിയ വെളിച്ചത്തില്‍ വാട്‌സ്ആപ്പ് വീഡിയോ കോളിന്‍റെ ക്ലാരിറ്റി പോകുന്നതായുള്ള പരാതി ഇനി വേണ്ട, പുത്തന്‍ ഫീച്ചര്‍ എങ്ങനെ സെറ്റ് ചെയ്യാമെന്ന് നോക്കാം 

how to activate whatsapps low light mode for clearer video calls

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് വീഡിയോ കോളിംഗിനായി ആളുകള്‍ ഏറെ ആശ്രയിക്കുന്ന ആപ്പുകളിലൊന്നാണ്. രാത്രി പോലുള്ള ലോ-ലൈറ്റ് സാഹചര്യങ്ങളില്‍ വാട്‌സ്ആപ്പിലെ വീഡിയോ കോളിംഗിന്‍റെ ക്ലാരിറ്റി കുറയുന്നതായി പലര്‍ക്കും പരാതിയുണ്ട്. എന്നാല്‍ ഇതിനൊരു പരിഹാരമായി 'ലോ-ലൈറ്റ് മോഡ്' വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. ഈ ഫീച്ചര്‍ എങ്ങനെയാണ് വാട്‌സ്ആപ്പില്‍ സെറ്റ് ചെയ്യുകയെന്ന് നോക്കാം.

വാട്‌സ്ആപ്പ് ഈയടുത്താണ് ലോ-ലൈറ്റ് മോഡ് അവതരിപ്പിച്ചത്. വെളിച്ചം കുറവുള്ള സാഹചര്യങ്ങളില്‍ വീഡിയോ കോളിംഗിന്‍റെ ക്ലാരിറ്റി കൂട്ടുവാനായുള്ള ഫീച്ചറാണിത്. വീഡിയോ കോളിംഗില്‍ ഫില്‍ട്ടറുകളും ബാക്ക്‌ഗ്രൗണ്ട് ഓപ്ഷനുകളും അവതരിപ്പിച്ചതിന്‍റെ തുടര്‍ച്ചയായാണ് ഈ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചത്. 

Read more: ഉപഭോക്താക്കളെ ഇരട്ടി സന്തോഷിപ്പിച്ച് ബിഎസ്എന്‍എല്‍; 4ജി പുതിയ നാഴികക്കല്ലില്‍

എങ്ങനെ ലോ-ലൈറ്റ് മോഡ് സെറ്റ് ചെയ്യാം? 

വാട്‌സ്ആപ്പ് തുറന്ന് വീഡിയോ കോള്‍ ആരംഭിക്കുക. ഇതിന് ശേഷം വീഡിയോ ഫീഡ് ഫുള്‍സ്ക്രീനാക്കി മാറ്റുക. സ്ക്രീനിന്‍റെ വലതുമൂലയില്‍ കാണുന്ന 'ബള്‍ബ്' ഐക്കണില്‍ ക്ലിക്ക് ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഈ ബള്‍ബ് ഐക്കണില്‍ ടാപ്പ് ചെയ്‌താല്‍ ലോ-ലൈറ്റ് മോഡ് ഓണാക്കാം. വീണ്ടും ബള്‍ബ് ഐക്കണില്‍ ടാപ്പ് ചെയ്‌താല്‍ ഈ ഫീച്ചര്‍ ഓഫ് ചെയ്യാനും സാധിക്കും. എന്നാല്‍ സ്ഥിരമായി ലോ-ലൈറ്റ് മോഡ് എനാബിള്‍ ചെയ്ത് വയ്ക്കാനാവില്ല. നിങ്ങള്‍ വിളിക്കുന്ന ഓരോ കോളിനും പ്രത്യേകമായി ഈ ഫീച്ചര്‍ എനാബിള്‍ ചെയ്യേണ്ടതുണ്ട്. 

വാട്‌സ്ആപ്പിന്‍റെ ഐഒഎസ്, ആന്‍ഡ്രോയ്‌ഡ് വേര്‍ഷനുകളില്‍ ലോ-ലൈറ്റ് മോഡ് ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ വിന്‍ഡോസ് ഡെസ്‌ക്‌ടോപ്പ് ആപ്പില്‍ ഈ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. വീഡിയോ കോളുകളില്‍ ബ്രൈറ്റ്‌നസ് കൂട്ടുക മാത്രമാണ് കുറഞ്ഞ ലൈറ്റുള്ള സാഹചര്യങ്ങളില്‍ ഏക പോംവഴി. എന്തായാലും ലോ-ലൈറ്റ് മോഡിലൂടെ വീഡിയോ കോളിംഗ് കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്. 

Read more: പ്രശ്‌നത്തില്‍ വലഞ്ഞ് ഈ ഐഫോണ്‍ മോഡല്‍; സൗജന്യ റിപ്പയര്‍ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios