ഡാറ്റാ സംരക്ഷണ കരട് ബില്‍: വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ 250 കോടി രൂപ വരെ പിഴ, സാമൂഹ്യ മാധ്യമങ്ങൾ കുടുങ്ങും

കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കാന്‍ രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചിരിക്കണം എന്ന് പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്‍റെ ഡ്രാഫ്റ്റില്‍ പറയുന്നു 

How could work Social Media platforms IT Companies under Digital Personal Data Protection Rules

ദില്ലി: ഐടി കമ്പനികൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവയ്ക്ക് വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡാറ്റാ സംരക്ഷണ ബില്‍ വഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന്‍റെ ഡ്രാഫ്റ്റിലാണ് ഐടി കമ്പനികള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുമുള്ള നിയന്ത്രണങ്ങളെ കുറിച്ച് പറയുന്നത്. എന്നാല്‍ ഡിജിറ്റല്‍ ഡാറ്റകൾക്ക് മേൽ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണം മാധ്യമങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

പൗരസ്വാതന്ത്ര്യവും രാജ്യസുരക്ഷയും ഊട്ടിയുറപ്പിക്കുകയാണ് ഡിജിറ്റല്‍ ഡാറ്റ സംരക്ഷണ നിയമത്തിന്‍റെ (Digital Personal Data Protection) ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു. രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിവിവരങ്ങൾ ചോരുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാൻ നിയമം വഴി കഴിയുമെന്നും അതിനാലാണ് ഡാറ്റാ സംരക്ഷണ ബോർഡിന് രൂപം നല്‍കാൻ ബില്ലിൽ ശുപാർശ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. വ്യക്തിവിവരങ്ങൾക്ക് മുകളിലെ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ പൗരൻമാർ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കുറയ്ക്കാനാകുമെന്നും ചൂഷണങ്ങളിൽ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാനാകുമെന്നും കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.

Read more: 18 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൌണ്ട്, രക്ഷിതാക്കളുടെ സമ്മതം വേണം; കരട് പുറത്തിറക്കി കേന്ദ്രം

മാത്രമല്ല, സൈബർ ലോകത്ത് കുട്ടികളുടെ സ്വകാര്യതയ്ക്ക് നേരേ നടക്കുന്ന കടന്നുകയറ്റങ്ങള്‍ നേരിടാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. രക്ഷിതാക്കളുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് മാത്രം കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നൽകുക എന്ന തീരുമാനം ഇതിന്‍റെ ഭാഗമാണ്. വ്യക്തിവിവരങ്ങൾ ചോർന്നാൽ കടുത്ത നടപടികൾ ഐടി കമ്പനികൾ നേരിടേണ്ടി വരും. 250 കോടി രൂപ വരെയാണ് പിഴത്തുകയായി കമ്പനികൾ അടക്കേണ്ടി വരുന്നത്. വിവരങ്ങൾ ചോർന്നെങ്കില്‍ ആ വിവരം വ്യക്തികളെയും കേന്ദ്ര ബോർഡിനെയും അറിയിക്കുകയും വേണം. ഇതിൽ വീഴ്ച വന്നാലും പിഴത്തുക അടയ്ക്കണം. വ്യക്തിവിവര ചോർച്ചയുമായി ബന്ധപ്പെട്ട് ഐടി സ്ഥാപനങ്ങൾക്കെതിരേ സ്വമേധയാ കേസെടുക്കാനും ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡിന് അവകാശമുണ്ട്.

ചെറുകിട, ഇടത്തരം, വ്യവസായങ്ങളെ സംരക്ഷിക്കാനായി വിവരചോർച്ചയ്ക്ക് ആനുപാതിക പിഴത്തുകയാണ് ഈടാക്കുക. എന്നാല്‍ വലിയ ഐടി കമ്പനികൾ നിന്ന് തത്തുല്യമായ പിഴത്തുക ഈടാക്കും. 

Read more: ഇനി വ്യക്തിഗത വിവരം ചോർന്നാൽ പിഴ 250 കോടി; ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് അംഗീകാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios