ഹോണര്‍ 7X ഇന്ത്യയിലേക്ക്: പ്രത്യേകതകള്‍ അറിയാം
ഹാവ്വേ ഹോണര്‍ വീണ്ടുമൊരു പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. ഹോണര്‍ 7X എന്ന ഫോണ്‍ ഔദ്യോഗികമായി ചൈനയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫോണ്‍ മൂന്നു വേരിയന്റുകളിലാണ് എത്തിയത്. എല്ലാ വേരിയന്‍റുകള്‍ക്ക് 4ജി റാം ആണ് നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ക്യാമറ സംവിധാനമുള്ള ഈ ഫോണിന് 16എംപി പ്രൈമറി ക്യാമറയും 2എംപി സെല്‍ഫിയുമാണ്.
കൂടാതെ 8എംപി സെല്‍ഫി ക്യാമറയില്‍ മികച്ച സെല്‍ഫികളും വീഡിയോകളും എടുക്കാം. 3,340എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍ ഉളള ഈ ഫോണിന് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് നല്‍കിയിരിക്കുന്നത്.
5.93ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയുളള ഈ ഫോണിന് 2160X1080 പിക്‌സല്‍ റസൊല്യൂഷന്‍ ആണ്. 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇന്റേര്‍ണല്‍ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാം. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ് എന്നിവ ഹോണര്‍ 7X ന്റെ മറ്റു സവിശേഷതകളാണ്.
ഫോണിന്‍റെ 32 ജിബി പതിപ്പിന് ഇന്ത്യയിലെ വില 12,890 രൂപയ്ക്കായിരിക്കും ഇന്ത്യയില്‍ ലഭിക്കുക.64ജിബി പതിപ്പ് 16,850 രൂപയ്ക്കായിരിക്കും ലഭിക്കുക. അതേ സമയം 128 ജിബി പതിപ്പ് ലഭിക്കുക 19,850 രൂപയ്ക്കായിരിക്കും. ചൈനീസ് വില അടിസ്ഥാനപ്പെടുത്തി റിപ്പോര്‍ട്ടില്‍ പറഞ്ഞ വിലയ്ക്ക് ഫോണ്‍ പ്രഖ്യാപനത്തോടെ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം.