ഒന്നു പകച്ചു; എങ്കിലും ജിയോയെ വെല്ലാന്‍ മറ്റ് കമ്പനികള്‍
തത്വത്തില്‍ ഫ്രീ 4ജി ഫോണുമായി ജിയോ എത്തിയതോടെ രാജ്യത്തെ ടെലികോം കമ്പനികള്‍ ഒന്ന് പകച്ചു. പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്ന ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫര്‍ ജിയോ പ്രഖ്യാപിച്ചതോടെ നേരിടാന്‍ ഓഫര്‍ പെരുമഴയുമായി ടെലികോം കമ്പനികള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. എയര്‍ടെല്ലും, വോഡാഫോണും, ജിയോയും അടക്കമുള്ള കമ്പനികള്‍ നിലവില്‍ മികച്ച എട്ട് പ്ലാനുകളുമായാണ് എത്തിയിരിക്കുന്നത്.
ജിയോ - 399 രൂപയ്ക്ക് 84 ദിവസം 84 ജി.ബി ഉപയോഗിക്കാവുന്ന ഓഫറുമായാണ് ജിയോ എത്തിയത്. ഒരു ദിവസം ഒരു ജി.ബി വീതം ഇത് ഉപയോഗിക്കാം. 309 രൂപയ്ക്ക് 56 ജി.ബി 56 ദിവസത്തേക്ക് ഒരു ജി.ബി വീതം ഉപയോഗിക്കാവുന്ന ഓഫറും ജിയോ നല്‍കുന്നുണ്ട്.
എയര്‍ടെല്‍ - 28 ദിവസം വലിഡിറ്റിയോടെ 70 ജി.ബി ഡാറ്റ വെറും 549 രൂപയ്ക്ക് നല്‍കിയാണ് എയര്‍ടെല്‍ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. ദിവസം 2.5 ജി.ബി വരെയായിരിക്കും ഉപയോഗിക്കാനാവുക. 244 രൂപയ്ക്ക് 28 ജി.ബി 28 ദിവസത്തെ വാലിഡിറ്റിയോടെ ഉപയോഗിക്കാവുന്ന മറ്റൊരു ഓഫറും എയര്‍ടെല്‍ അവതരിപ്പിക്കുന്നു. ഒരു ജി.ബി. ആയിരിക്കും ഒരു ദിവസത്തെ പരിധി.
വോഡഫോണ്‍ - വോഡഫോണും വമ്പന്‍ ഓഫറാണ് പുറത്തുവിട്ടിരിക്കുന്നത്. 70 ദിവസത്തെ വാലിഡിറ്റിയോടെ 70 ജി.ബി ഡാറ്റ. ദിവസം 1 ജി.ബി ഉപയോഗിക്കുന്ന തരത്തിലാണ് ഓഫര്‍.
ഐഡിയ - ഐഡിയയും ഓഫറുമായി രംഗത്തുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയില്‍ 28 ജി.ബി 347 രൂപയ്ക്ക് നല്‍കുന്നതാണ് ഐഡിയയുടെ ഓഫര്‍. ഒരു ദിവസം ഒരു ജി.ബി വീതം ഉപയോഗിക്കാം.
ബിഎസ്എന്‍എല്‍ - 60 ദിവസത്തെ വിലിഡിറ്റിയില്‍ 666 രൂപയ്ക്ക് 120 ജി.ബി ഡാറ്റയാണ് ബി.എസ്.എന്‍.എല്‍. വാഗ്ദാനം ചെയ്യുന്നത്
എയര്‍സെല്‍ - 348 രൂപയ്ക്ക് 84 ദിവസത്തേക്ക് 84 ജി.ബി നല്‍കുന്ന ഓഫറുമായി എയര്‍സെല്ലും രംഗത്തുണ്ട്. ദിവസപരിധി ഒരു ജി.ബിയാണ്.