'ബ്ലാക്വാലറ്റില്' ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി; തട്ടിയെടുത്തത് നാല് ലക്ഷം ഡോളര്‍
ലണ്ടൻ: ഡിജിറ്റൽ വാലറ്റ് സേവനദാതാക്കളായ ബ്ലാക്വാലറ്റിൽനിന്നു ഹാക്കർമാർ നാലു ലക്ഷം ഡോളർ കവർന്നു. ബ്ലാക്വാലറ്റിന്റെ സെർവറിൽ നുഴഞ്ഞുകയറിയായിരുന്നു ഹാക്കർമാരുടെ മോഷണം. സ്റ്റെല്ലാർ എന്ന ക്രിപ്റ്റോകറൻസിയാണ് മോഷ്ടിക്കപ്പെട്ടതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഡിഎൻഎസ് ഘടനയിൽ മാറ്റം വരുത്തിയായിരുന്നു മോഷണം. മോഷണം സംബന്ധിച്ച് ഹാക്കർമാർ ബ്ലാക്വാലറ്റ് ഉടമയ്ക്ക് വിവരം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
മോഷ്ടിക്കപ്പെട്ട സ്റ്റെല്ലാർ ബ്രിട്ടക്സ് എന്ന മറ്റൊരു ക്രിപ്റ്റോ കറൻസിയിലേക്ക് ഹാക്കർമാർ മാറ്റി. ഇടപാടുകാരെ പിടിച്ചുനിർത്താൻ ബ്ലാക്വാലറ്റ് ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ലോഗിൻ ചെയ്യുന്ന ഇടപാടുകാർക്കെല്ലാം വീണ്ടും പണം നഷ്ടപ്പെടുകയാണെന്ന് ബ്ലീപിംഗ് കന്പ്യൂട്ടർ എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.