യൂട്യൂബിന് തിരിച്ചടിയായി പരസ്യം പിന്‍വലിക്കല്‍

Google YouTube ad controversy should scare investors

യൂട്യൂബില്‍ പരസ്യം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ചില വന്‍കിട കമ്പനികളുടെ തീരുമാനം. ഭീകരവാദത്തിന്‍റെയും അശ്ലീല ദൃശ്യങ്ങളിലുമാണ് തങ്ങളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് ആരോപിച്ചാണ് ഈ നീക്കം.യൂട്യൂബിന്‍റെ മൊത്തം വരുമാനത്തിന്‍റെ 7.5 ശതമാനവും നല്‍കുന്നത് ഈ വലിയ കമ്പനികളുടെ പരസ്യത്തില്‍ നിന്നാണ്. 

ഇത് ഏകദേശം 10.2 ബില്യണ്‍ യുഎസ് ഡോളറോളം വരും. അമേരിക്കന്‍ പരസ്യ ദാതാക്കളില്‍ പ്രധാനപ്പെട്ട അഞ്ച് ബ്രാന്‍ഡുകളാണ് പരസ്യം ബഹിഷ്‌കരിച്ചിരിക്കുന്നത്.  യൂട്യൂബിലെ ഈ ബഹിഷ്‌കരണം മറ്റ് സാമൂഹിക മാധ്യമങ്ങളിലേക്കും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഫേസ്ബുക്കും ട്വിറ്ററും സ്‌നാപ് ചാറ്റും അടക്കമുള്ളവയെയാകും ഇത് ബാധിക്കുക.  ആളുകള്‍ കൂടുതല്‍ കാണുന്ന ദൃശ്യങ്ങള്‍ക്കാണ് ഇത്തരത്തില്‍ പരസ്യങ്ങള്‍ വരുന്നത്. എന്നാല്‍ ആളുകള്‍ കാണുന്നതില്‍ ഭീകരവാദവുമായി ബന്ധപ്പെട്ടതും അശ്ലീല ദൃശ്യങ്ങളും മുന്നിലെത്തിയിരുന്നു. 

ഇത്തരം ദൃശ്യങ്ങളില്‍ തങ്ങളുടെ പരസ്യം വരുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. ബിസിനസ് മാധ്യമങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് കമ്പനിയുടെ മുഴുവന്‍ വരുമാനത്തിന്‍റെ 20 ശതമാനം മാത്രമാണ് വമ്പന്‍ന്മാരുടെ പരസ്യത്തിലൂടെ ലഭിക്കുന്നത്. അതിനാല്‍ തന്നെ ഗൂഗിളിനെ ഇത് ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios