500 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്ഫോണുമായി ഗൂഗിള്‍
ജിയോ പോലെ അല്ല ഏത് 4ജി നെറ്റ്‌വർക്കും ഇതില്‍ ഉപയോഗിക്കാം. ഫയര്‍ഫോക്സ് കുടുംബത്തില്‍ നിന്നും എത്തുന്ന കെയ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഈ ഫോണില്‍ ഗൂഗിള്‍ ആപ്പ് സ്യൂട്ട് ഉണ്ട്.
ജക്കാര്‍ത്ത: ടെക് ലോകത്തെ ഞെട്ടിച്ച് ഇന്‍ഡോനേഷ്യയില്‍ പുതിയ നീക്കവുമായി ഗൂഗിള്‍. 7 ഡോളര്‍ അതായത് എകദേശം 500 രൂപ വിലയുള്ള ഫോണ്‍ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ് ഗൂഗിള്‍. ഇന്ത്യയില്‍ 1500 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ ഇറക്കി വിപണിയില്‍ ആധിപത്യം നേടാനുള്ള ജിയോയുടെ പദ്ധതിക്ക് സമാനമാണ് ഗൂഗിള്‍ ഫോര്‍ ഇന്‍ഡോനേഷ്യയുടെ ഭാഗമായുള്ള ഈ പദ്ധതി. വിസ് ഫോണ്‍ എന്നാണ് ഈ ഫോണിന്‍റെ പേര്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആന്‍ഡ്രോയ്ഡില്‍ നിന്നും മാറി കെയ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്.
ജിയോ പോലെ അല്ല ഏത് 4ജി നെറ്റ്‌വർക്കും ഇതില്‍ ഉപയോഗിക്കാം. ഫയര്‍ഫോക്സ് കുടുംബത്തില്‍ നിന്നും എത്തുന്ന കെയ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഈ ഫോണില്‍ ഗൂഗിള്‍ ആപ്പ് സ്യൂട്ട് ഉണ്ട്. കെയ് ഒരു ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ഇന്‍ഡോനേഷ്യയില്‍ വെന്‍ഡിങ് മെഷീനുകള്‍ വഴി ഈ ഫോണ്‍ ലഭിക്കും. വളരെ ചെറിയ ബാറ്ററി ചാര്‍ജില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഫോണ്‍ ആണ് ഇതെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. ഇന്ത്യയില്‍ ജിയോ ഫോണും കെയ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് അനുയോജ്യമാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണ് ടെക് ലോകത്തെ വിലയിരുത്തല്‍. ഇന്ത്യയില്‍ വിസ് ഫോണ്‍ അവതരിപ്പിക്കാന്‍ ഗൂഗിളിന് പദ്ധതിയുണ്ടോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.