'കാര്‍ഡ്‌ബോര്‍ഡ് കാമറ': ഗൂഗിളിന്‍റെ വിആര്‍ ഫോട്ടോ ആപ്പ്

Google VR Cardboard Camera app is coming to iOS

കൊച്ചി: ഫോട്ടോ എഡിറ്റ് ചെയ്യാന്‍ പുതിയൊരു ആപ്പുമായി ഗൂഗിള്‍ എത്തിയിരിക്കുന്നു. 'കാര്‍ഡ്‌ബോര്‍ഡ് കാമറ'. 360 ഡിഗ്രി വെര്‍ച്വല്‍ റിയാലിറ്റി ഫോട്ടോകള്‍ എടുക്കാനും സാധിക്കുമെന്നതാണ് ഈ ആപ്പിന്‍റെ പ്രത്യേകത.

ഒരു വര്‍ഷം മുമ്പ് ഇറങ്ങിയിരുന്നെങ്കിലും പുതിയ ഫീച്ചറോടുകൂടിയാണ് ആപ്പിന്‍റെ രണ്ടാം വരവ്. ആപ്പ് തുറന്നശേഷം റെക്കോര്‍ഡ് ഓപ്ഷന്‍ സെലക്ട് ചെയ്ത് ഫോണ്‍ ചുറ്റുംകറക്കിയാല്‍ മതി. ഫോട്ടോ റെഡി. ഫോട്ടോയ്‌ക്കൊപ്പം ശബ്ദവും ആപ്പും റെക്കോര്‍ഡ് ചെയ്യും.

പനോരമ രീതിയിലാണ് 'കാര്‍ഡ്‌ബോര്‍ഡ് കാമറ' ചിത്രം പകര്‍ത്തുന്നത്. പകര്‍ത്തിയ ചിത്രം ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ആപ്പിലുണ്ട്. ഇതിനായി ഷെയര്‍ ചെയ്യേണ്ട ഫോട്ടോ വെര്‍ച്വല്‍ ഫോട്ടോ ആല്‍ബത്തില്‍ ചേര്‍ക്കണം. അതിനുശേഷം ഷെയര്‍ ബട്ടണ്‍ ഉപയോഗിച്ച് ഫോട്ടോ ഷെയര്‍ ചെയ്യാന്‍ സാധിക്കും. ആപ്പ് അയച്ചുതരുന്ന ഫോട്ടോയുടെ ലിങ്കാണ് സോഷ്യല്‍ മീഡിയസൈറ്റുകളില്‍ ഷെയര്‍ ചെയ്യുന്നത്. 

പൂര്‍ണമായും ത്രീഡി ചിത്രമല്ലെങ്കിലും ഇതൊരു പുതിയ ചുവടുവയ്പ്പാണെന്നാണ് 'കാര്‍ഡ്‌ബോര്‍ഡ് കാമറ'യുടെ അണിയറക്കാരുടെ വാദം. പുതിയ ആപ്പ് പ്ലേസ്റ്റേറിലും ഐടൂണ്‍സിലും സൗജന്യമായി ലഭ്യമാണ്. ഇനി വെറും ഫോട്ടോയിട്ടുള്ള കളികള്‍ അവസാനിപ്പിച്ച് വെര്‍ച്വര്‍ ഫോട്ടോയിട്ട് ഫ്രണ്ട്‌സിനെ ഞെട്ടിക്കാം.
 

Latest Videos
Follow Us:
Download App:
  • android
  • ios