ബ്രാൻഡ്​ മൂല്യം: ആപ്പിളിനെ കീഴടക്കി ഗൂഗിൾ ഒന്നാമത്​

Google Tops Apple as the Worlds Most Valuable Brand

കാലിഫോർണിയ: അഞ്ച്​ വർഷം നീണ്ട മൽസരത്തിനൊടുവില്‍ ടെക്​ ലോകത്ത്​ ഏറ്റവും മൂല്യമുള്ള ബ്രാൻഡുകളുടെ പട്ടികയിൽ ആപ്പിളിനെ കീഴടക്കി ഗൂഗിൾ ഒന്നാം സ്ഥാനത്ത്. ​ഫിനാൻസ്​ ​ഗ്ലോബൽ ബ്രാൻഡ്​ പട്ടികയിൽ ആപ്പിള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2011 മുതല്‍ ആപ്പിളായിരുന്നു ഒന്നാംസ്ഥാനത്ത്.

പുതിയ പട്ടിക അനുസരിച്ച്  ഗൂഗിളി​ന്‍റെ ബ്രാൻഡ്​ മൂല്യം 109.6 ബില്യൺ ഡോളറാണ്​ . ആപ്പിളി​ന്‍റേത് 107.141 ബില്യൺ ഡോളറും. ആമസോൺ, സാംസങ്ങ്​, വെറൈസൻ, മൈക്രോസോഫ്​റ്റ്​, വാൾമാർട്ട്​, ഫേസ്​ബുക്ക്​, തുടങ്ങിയ കമ്പനികളും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം 17ാം സ്ഥാനത്തായിരുന്ന ഫേസ്​ബുക്ക്​ ഇത്തവണ ഒമ്പതാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്തുണ്ടായിരുന്ന മൈക്രോസോഫ്​റ്റ്​ അഞ്ചാം സ്ഥാനത്തേക്ക്​ താഴ്​ന്നു.

കഴിഞ്ഞ വർഷം ആപ്പിളിന്​ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിരുന്നില്ല. എന്നാൽ പിക്​സൽ ഉൾ​പ്പടെയുള്ള ഫോണുകളിലൂടെ ആപ്പിളിന്​ കനത്ത വെല്ലുവിളി ഉയർത്താൻ ഗൂഗിളിന്​ കഴിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios