ട്വിറ്ററിനെ ഗൂഗിള്‍ വാങ്ങുന്നു?
സിലിക്കണ്‍വാലി: ഫേസ്ബുക്കിന് പിറകില്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ട്വിറ്റര്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. പ്രധാനമായും മൈക്രോബ്ലോഗിങ്ങ് സൈറ്റ് വില്‍പ്പനയ്ക്ക് ഗൂഗിളുമായാണ് ചര്‍ച്ച നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
വലിയ ഉപയോക്താബേസ് ഉണ്ടെങ്കിലും അത് കമ്പനിക്ക് ലാഭം ഉണ്ടാക്കുന്ന രീതിയില്‍ വളര്‍ത്താന്‍ സാധിക്കുന്നില്ല എന്നതാണ് ട്വിറ്ററിന്‍റെ പ്രതിസന്ധി. സിഎന്‍ബിസി ആണ് ട്വിറ്റര്‍ ഗൂഗിളുമായി ചര്‍ച്ച നടത്തുന്ന കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഗൂഗിള്‍ മാത്രമല്ല ട്വിറ്റര്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന കമ്പനി എന്നാണ് സെയില്‍സ്ഫോര്‍സ്.കോം പറയുന്നത്.
പുതിയ വില്‍പ്പന വാര്‍ത്ത എത്തിയതോടെ ഓഹരി വിപണിയില്‍ ട്വിറ്ററിന്‍റെ ഓഹരികള്‍ക്ക് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. 19 ശതമാനം ആണ് അമേരിക്കന്‍ വിപണിയില്‍ ട്വിറ്ററിന്‍റെ മൂല്യം ഉയര്‍ന്നത്. പത്ത് കൊല്ലത്തോളമായി പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ വാര്‍ത്തകളുടെ ഏറ്റവും വലിയ ഉറവിടം എന്നനിലയിലാണ് ശ്രദ്ധേയമാകുന്നത് എന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.