നിരോധിക്കപ്പെട്ട പോണ്‍ സൈറ്റുകള്‍ തിരയുന്നവരില്‍ കേരളവും
രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികളുടെ പോൺ വിഡിയോകൾ തിരയുന്നവും, കാണുന്നവരും കേരളത്തിൽ നിന്നാണെന്ന റിപ്പോർട്ട് ഒരു വർഷം മുൻപാണ് വന്നത്
ഹൈക്കോടതി വിധി പ്രകാരം കേന്ദ്രം വിലക്കേർപ്പെടുത്തിയ അശ്ലീല വീഡിയോ സൈറ്റുകള്‍ ഏറ്റവും തിരഞ്ഞ നഗരങ്ങളുടെ കൂട്ടത്തില്‍ കേരളത്തിലെ പട്ടണങ്ങളും. തിരുവനന്തപുരവും കോഴിക്കോടും കൊച്ചിയുമാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ അഞ്ചു വർഷത്തെ ഗൂഗിൾ ട്രന്റ് കണക്കുകൾ പ്രകാരം കേരളത്തിലെ മൂന്നു നഗരങ്ങൾ പോൺ സെർച്ചിങ് പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്. നവി മുംബൈ, നാഗ്പൂർ, കൊച്ചി, മുംബൈ, തൃശൂർ, ന്യൂഡൽഹി എന്നീ നഗരങ്ങളും പട്ടികയിലുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ കുട്ടികളുടെ പോൺ വിഡിയോകൾ തിരയുന്നവും, കാണുന്നവരും കേരളത്തിൽ നിന്നാണെന്ന റിപ്പോർട്ട് ഒരു വർഷം മുൻപാണ് വന്നത്. കുട്ടികളുടെ പോൺ കാണുന്ന പത്ത് നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകൾ ഇടംപിടിച്ചിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതും അതു പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റമാണ്. വിദേശ സെർവറുകളിലെ വിഡിയോകളാണ് മിക്കവരും കാണുന്നതും പങ്കുവെക്കുന്നതും.
ഈ വീഡിയോ നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണ്. ഐപി അഡ്രസ്സുകൾ ദിവസവും തിരഞ്ഞുപിടിച്ചു ബ്ലോക്ക് ചെയ്താലും ഇത് പൂർണമായും തടയാനാകില്ല.സ്മാർട് ഫോണും 4ജിയും വ്യാപകമായതോടെ ദിവസവും ലക്ഷക്കണക്കിനു അശ്ലീല ചിത്രങ്ങളാണ് സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്. ഇത് തടയാൻ ലക്ഷ്യമിട്ടാണ് ടെലികോം കമ്പനികൾ പോൺ വെബ്സൈറ്റുകൾ വിലക്കിയിരിക്കുന്നത്.