ഗൂഗിള്‍ ഡുപ്ലെക്‌സ്- നിങ്ങള്‍ക്ക് പകരമായി എല്ലാം ചെയ്യും

  • ഗൂഗിള്‍ ഡുപ്ലെക്‌സ് എന്ന പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ച് ഗൂഗിള്‍. ഗൂഗിള്‍ വാര്‍ഷിക ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാണ് ഗൂഗിളിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്‍റായ ഗൂഗിള്‍ അസിസ്റ്റന്‍റ് മുഖേനയുള്ള ഈ ഫീച്ചര്‍ പ്രഖ്യാപിച്ചത്
Google just gave a stunning demo of Assistant making an actual phone call

ഗൂഗിള്‍ ഡുപ്ലെക്‌സ് എന്ന പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ച് ഗൂഗിള്‍. ഗൂഗിള്‍ വാര്‍ഷിക ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാണ് ഗൂഗിളിന്‍റെ വെര്‍ച്വല്‍ അസിസ്റ്റന്‍റായ ഗൂഗിള്‍ അസിസ്റ്റന്‍റ് മുഖേനയുള്ള ഈ ഫീച്ചര്‍ പ്രഖ്യാപിച്ചത്. നിങ്ങള്‍ക്ക് ഒരു വ്യക്തിയോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അയാളെ വിളിക്കാനോ, അയാളുടെ കോള്‍ വന്നാലോ ഈ ഫീച്ചര്‍ പ്രകാരം ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കായി ആ വ്യക്തിയോട് സംസാരിക്കും.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഗൂഗിള്‍ അസിസ്റ്റന്‍റെ നടത്തിയ ഇത്തരം സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ്ങുകളടക്കമാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇപ്പോള്‍, ഡുപ്ലെക്‌സിന്റെ ഫീച്ചര്‍ പരിമിതിപ്പെടുത്തിയിരിക്കുകയാണ്. സുരക്ഷിത ഡൊമെയ്‌നുകളിലേക്ക് ഡൂപ്ലെക്‌സുകളെ നിയന്ത്രിക്കുക എന്നതായിരുന്നു ഇതു സംബന്ധിച്ച പ്രധാന ഗവേഷണങ്ങളില്‍ ഒന്ന്. സ്വാഭാവിക സംഭാഷണങ്ങള്‍ നടത്താന്‍ ഡുപ്ലെക്‌സിനെ ആഴത്തില്‍ പരിശീലിപ്പിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഇതു പ്രയോജനപ്പെടുത്തി ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്മെന്റ്   ബുക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍  ചെയ്യാനാകും.

Latest Videos
Follow Us:
Download App:
  • android
  • ios