അറുപതോളം ഗെയിം ആപ്പുകളെ പ്ലേ സ്റ്റോര്‍ നിരോധിച്ചു

Google deleted 60 games from its Play Store

ന്യൂയോര്‍ക്ക്: വൈറസ് ബാധിച്ച അറുപതോളം ഗെയിം ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തതായി ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ആപ്ലിക്കേഷനെ പോണോഗ്രാഫിക് മാല്‍വെയര്‍ പിടികൂടിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോയിന്റ് സോഫ്റ്റ് വെയര്‍ ടെക്ക്‌നോളജീസ് ആണ് 'അഡല്‍ട്ട് സൈ്വന്‍' എന്ന് വിളിപ്പേരുള്ള വൈറസിനെ കണ്ടെത്തിയത്.ആപ്ലിക്കേഷനുകള്‍ക്കുള്ളില്‍ പരസ്യങ്ങളുടെ സ്ഥാനത്ത് അശ്ലീലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഉപയോക്താക്കളെ വ്യാജ സുരക്ഷാ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കുകയുമാണ് ഇവ ചെയ്യുക. 

വിവരം അറിഞ്ഞയുടന്‍ ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ പ്ലേസ്‌റ്റോറില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തത് കൂടാതെ ഡെവലപ്പര്‍മാരെ നിഷ്‌ക്രിയമാക്കുകയും ചെയ്തു. ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് കര്‍ശനമുന്നറിയിപ്പുകള്‍ നല്‍കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios