ട്രായിക്ക് വിശദീകരണം നല്‍കി ജിയോ

Free voice data dont violate rules Jio

ദില്ലി: വെൽക്കം ഓഫർ നീട്ടനുള്ള തീരുമാനത്തില്‍ ജിയോയോട്​ ടെലികോം റെഗുലേറ്ററി ​അതോറിറ്റി വിശദീകരണം ചോദിച്ചതിന് ജിയോ മറുപടി നല്‍കി.  ഡിസംബർ 20ന്​ ​​ഇതു സംബന്ധിച്ച് ട്രായ്​ ജിയോയോട്​ വിശദീകരണമാരാഞ്ഞ്​ കത്തയച്ചിരുന്നു, ഇതിനാണ് ജിയോയുടെ മറുപടി. ഫ്രീഡാറ്റയും ഫ്രീ വോയ്സ് കോളും നല്‍കുന്നത് ഇപ്പോള്‍ ഉള്ള ഏതെങ്കിലും ടെലികോം നിയമത്തിന്‍റെ ഒരു ലംഘനവും നടത്തുന്നില്ലെന്ന് ജിയോ മറുപടിയില്‍ പറയുന്നു

2016 ഡിസംബർ 31 വരെ പൂർണ്ണമായ സൗജന്യമായിരുന്നു ജിയോ ഉപഭോക്​താകൾക്ക്​ നൽകിയത്​. എന്നാൽ പിന്നീട്​ ഇത്​ മാർച്ച്​ 31 വരെ റിലയൻസ്​ നീട്ടി നൽകുകയായിരുന്നു. ഡിസംബര്‍ 1നായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. നിലവിലെ നിയമമനുസരിച്ച്​ 90 ദിവസം മാത്രമേ ഇത്തരം ഓഫറുകൾ മൊബൈൽ കമ്പനികൾക്ക്​ ഉപഭോക്​തകൾക്കായി നൽകാൻ സാധിക്കുകയുള്ളു എന്ന് കാണിച്ചാണ് ചില പരാതികള്‍ ട്രായിയെ സമീപിച്ചത്.

മറ്റ്​ മൊബൈൽ സേവനദാതാക്കൾ നേരത്തെ തന്നെ ജിയോയുടെ സൗജന്യ സേവനം അവസാനിപ്പിക്കണമെന്ന്​ ആവ​​ശ്യപ്പെട്ട്​ ട്രായിയെ സമീപിച്ചിരുന്നെങ്കിലും ട്രായ്​ ആവശ്യം തള്ളിയിരുന്നു. ജിയോക്ക്​ ഇൻറർകോം കണക്ഷൻ ലഭ്യമാക്കത്തതിന്​ എയർടെൽ, വോഡഫോൺ, ​ഐഡിയ തുടങ്ങിയ മൊബൈൽ സേവനദാതാക്കൾക്ക്​ ട്രായ്​ പിഴയും ചുമത്തിയിരുന്നു.

എന്നാല്‍ ജിയോ ഉപഭോക്​താക്കളുടെ എണ്ണം 63 മില്യൺ വരെ എത്തിയിരിക്കുന്ന സമയത്തുള്ള​ ട്രായിയു നോട്ടീസ് ജിയോയ്ക്ക് ലഭിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios