ഗൂഗിള്‍ ക്രോമില്‍ പുതിയ വൈറസ്
ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായി പുതിയ വൈറസ്. ഗൂഗിള്‍ ക്രോം ബ്രൗസര്‍ വിന്‍ഡോസിലും മാക്കിലും ഉപയോഗിക്കുമ്പോള്‍ കണ്ടുവരുന്ന പുതിയ വൈറസ് ഫോണ്ട് നഷ്ടപ്പെട്ടു എന്ന പേരില്‍ നിങ്ങള്‍ക്ക് ഒരു പോപ്പ് അപ് ആയാണ് വൈറസ് എത്തുന്നത്. പേരില്ലാത്ത ഒരു വേഡ് പ്രസ് സൈറ്റില്‍ നിന്നും വരുന്ന പോപ് അപ്പ് സന്ദേശങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
പെട്ടെന്ന് ഉപയോക്താവിന് മനസിലാകാതെ ക്രോം ലോഗോയോടെയാണ് വൈറസ് എത്തുന്നത്. തുറന്ന സൈറ്റ് വായിക്കാന്‍ ആവശ്യമായ ഫോണ്ട് ഇല്ലെന്നും ആവശ്യമായത് ഡൗണ്‍ലോഡ് ചെയ്യൂ എന്നുമാണ് പോപ്പ് അപ് സന്ദേശത്തിന്‍റെ ഉള്ളടകം. ഇതിനായി ഇതിനായി ഡൗണ്‍ലോഡ് ചെയ്യാനുള്ള ബട്ടനും പോപ്പ് അപില്‍ നല്‍കും. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ വൈറസാണ് നിങ്ങളുടെ സിസ്റ്റത്തിൽ എത്തുന്നതെന്നാണ് മുന്നറിയിപ്പ്.
മറ്റൊരു പ്രധാന വസ്തുത വിന്‍ഡോസിന്റേയോ ക്രോമിന്റേയോ സാങ്കേതിക വിദഗ്ധര്‍ക്ക് ഈ വൈറസിനെ കണ്ടെത്താനായിരുന്നില്ലെന്നതാണ്. നിയോസ്മാര്‍ട്ട് ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് ഇത് കണ്ടെത്തിയത്.
ഇപ്പോള്‍ പോലും 59 ആന്റിവൈറസുകളില്‍ വെറും ഒമ്പതെണ്ണത്തിന് മാത്രമാണ് ഈ ഫോണ്ടില്ലെന്ന മുന്നറിയിപ്പ് നല്‍കി കുടുക്കുന്ന വൈറസിനെ തിരിച്ചറിയാനാകുന്നുള്ളൂ.