ഫേസ്ബുക്കിലെ വീഡിയോ വൈറസ്; നിങ്ങള്‍ ചെയ്യേണ്ടത്
വീണ്ടും ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായി വീഡിയോ വൈറസ്. ആദ്യമായി നമ്മുടെ എഫ്ബി സുഹൃത്തിന്‍റെ ഫോട്ടോ അടങ്ങുന്ന ഒരു സന്ദേശം നിങ്ങളുടെ ടൈംലൈനില്‍ പ്രത്യക്ഷപ്പെടും. അതിനോടൊപ്പം അനവധി ലിങ്കുകളും ഉണ്ടാകും. വീഡിയോയിലോ ലിങ്കിലോ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ പേരിലും ഇത്തരം സ്പാം സന്ദേശങ്ങള്‍ പരക്കും. പലര്‍ക്കും മെസഞ്ചര്‍ സന്ദേശങ്ങളായും ഇത്തരം സ്പാം വീഡിയോ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.
നിങ്ങളുടെ സുഹൃത്തിന്‍റെ സ്പെഷൽ വിഡിയോ ആണെന്നു പറഞ്ഞാണ് ലിങ്ക് ന്യൂസ് ഫീഡിലോ, സന്ദേശമായോ എത്തുന്നത്. അതില്‍ താല്‍പ്പര്യപ്പെട്ട നാം ലിങ്കിൽ ക്ലിക്ക് ചെയ്താൽ അതോടെ നിങ്ങളുടെ കംപ്യൂട്ടറിലേക്കോ മൊബൈലിലേക്കോ സ്പാം ലിങ്ക് വഴിയുള്ള വൈറസോ മാൽവെയറോ കയറിയിട്ടുണ്ടാകും.
പിന്നെ നിങ്ങളുടെ എഫ്ബി പ്രൊഫൈലിൽ നിന്നായിരിക്കും സുഹൃത്തുക്കൾക്ക് ഇതേരീതിയിലുള്ള മെസേജ് പോകുക. ഇങ്ങനെ ഒരു ഗാഡ്ജറ്റില്‍ നിന്നും മറ്റോരു ഗാഡ്ജറ്റിലേക്ക് ഈ എഫ്ബി വൈറസ് പരക്കും. ഫേസ്ബുക്ക് വഴിയാണ് വ്യാപനം എന്നതിനാല്‍ മൊബൈലിലോ സിസ്റ്റത്തിലോ ഉള്ള ആന്റി-വൈറസ് വലിയ പ്രയോജനം ചെയ്യുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
ഇതിനെ മറികടക്കാനുള്ള ചില സെക്യൂരിറ്റി ടിപ്സ്
ഫേസ്ബുക്കിന്‍റെ വലതുവശത്ത് മുകളിലായി കാണുന്ന ഡ്രോപ് ഡൗൺ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആക്റ്റിവിറ്റി ലോഗിന്‍ എന്ന ഓപ്ഷൻ കാണാം. എഫ്ബിയിൽ നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഈ ലോഗിനില്‍ ഉണ്ടാകും. അവ പരിശോധിച്ച് നിങ്ങൾ ചെയ്തിട്ടില്ലാത്ത ഏതെങ്കിലും ആക്ടിവിറ്റി അതിലുണ്ടോയെന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുക
ആക്ടിവിറ്റി ലോഗിനില്‍ നോക്കിയാല്‍ സ്പാം ലിങ്കിനൊപ്പം നിങ്ങളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്തതായി കാണാം, ഇത് എഡിറ്റ് ചെയ്ത് നീക്കാം
ഫേസ്ബുക്കിന്‍റെ വലതുവശത്ത് മുകളിലായി കാണുന്ന ഡ്രോപ് ഡൗൺ ഐക്കണിൽ സെറ്റിംഗ് ഓപ്ഷനിലെ ഇടതുവശത്ത് ആപ്പ്സ് എന്ന ഓപ്ഷന്‍ കാണാം. നിങ്ങൾ പോലും അറിയാതെ എഫ്ബി അക്കൗണ്ടിൽ കയറിപ്പറ്റിയ ഒട്ടേറെ ആപ്ലിക്കേഷനുകൾ അവിടെ ഒളിച്ചിരിക്കുന്നുണ്ടാകും. ആവശ്യമില്ലാത്തത് നീക്കം ചെയ്യുക
ഫേസ്ബുക്കില്‍ ലോഗിൻ ചെയ്യാനായി നിങ്ങൾ കയറുന്ന സിസ്റ്റത്തിന്‍റെയോ, മൊബൈലിന്‍റെയോ ബ്രൗസറിലെ ഹിസ്റ്ററിയും, കാഷെയും, കുക്കിസും ക്ലിയര്‍ ചെയ്യുക.
ആരും എന്‍റെ പേരിൽ വരുന്ന വിഡിയോ ലിങ്ക് ക്ലിക്ക് ചെയ്യല്ലേ. വൈറസാണ്- എന്ന പേരില്‍ ഒരു സ്റ്റാറ്റസ് ഇടുന്നത് നല്ലതാണ്.