ചില ഫോണുകളില്‍ ഫേസ്ബുക്ക് മെസഞ്ചർ ലഭ്യമാകില്ല
ചില ഫോണുകളില്‍ ഫേസ്ബുക്ക് മെസഞ്ചർ ലഭ്യമാകില്ല. പഴയ സ്മാർട്ട് ഫോണുകളിൽ നിന്നാണ് ഫേസ്ബുക്ക് മെസഞ്ചർ പിന്‍വലിക്കുന്നത്. ഐഫോൺ, ആൻഡ്രോയ്ഡ്, വിൻഡോസ് പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റ് ഉപയോഗിക്കുന്നവർക്ക് ഫെയ്സ്ബുക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശം അയച്ചുതുടങ്ങി. മാസം 100 കോടി ഉപയോക്താക്കളുള്ള സന്ദേശ കൈമാറ്റആപ്ലികേഷനാണ് എഫ്ബി മെസഞ്ചർ.
റിപ്പോർട്ടുകൾ പ്രകാരം വിൻഡോസ് 8.1 നു മുന്‍പ് ഇറങ്ങിയ ഒഎസുകളിൽ പുതിയ മെസഞ്ചർ പ്രവർത്തിക്കില്ല എന്നാണ്. ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ചേർത്തിട്ടുള്ള ഇമെയിലിലേക്കും മൊബൈൽ നമ്പറിലേക്കും മുന്നറിയിപ്പ് സന്ദേശം നൽകുന്നുണ്ട്.
മാര്‍ച്ച് അവസാനത്തോടെയാണ് ഫേസ്ബുക്ക് മെസഞ്ചര്‍ ലഭിക്കാതാകുക എന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിച്ചു വരുന്നത്. പഴയ ഐഫോണുകളില്‍ ഈ സന്ദേശം കിട്ടിയിട്ടുണ്ട്.