സ​മ​യ​ത്തി​ന്‍റെ പു​തി​യ യൂ​ണി​റ്റ് 'ഫ്ളി​ക്'

Facebook invents new unit of time called a flick

വാഷിംഗ്ടണ്‍: ഫേ​സ്ബു​ക്ക് സ​മ​യ​ത്തി​ന്‍റെ പു​തി​യ യൂ​ണി​റ്റ് ക​ണ്ടെ​ത്തി. ഫ്ളി​ക് എ​ന്ന പേ​രി​ലാ​ണ് ഫേ​സ്ബു​ക്കി​ലെ ഒ​രു എ​ൻ​ജി​നീ​യ​ർ ക​ണ്ടെ​ത്തി​യ ഈ ​യൂ​ണി​റ്റ് അ​റി​യ​പ്പെ​ടു​ന്ന​തെ​ന്ന്  ജി​റ്റ്ഹ​ബ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വീ​ഡി​യോ എ​ഫ​ക്ടു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ഏ​റെ സ​ഹാ​യി​ക്കു​ന്ന​താ​ണ് പു​തി​യ യൂ​ണി​റ്റെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 

ഫേ​സ്ബു​ക്കി​ലെ എ​ൻ​ജി​നീ​യ​റാ​യ ക്രി​സ്റ്റ​ഫ​ർ ഹോ​വാ​ത്താ​ണ് ഈ ​യൂ​ണി​റ്റ് ക​ണ്ടെ​ത്തി​യ​ത്. 2017ൽ ​ക​ണ്ടെ​ത്തി​യ യൂ​ണി​റ്റി​ൽ വ്യ​ക്ത​ത വ​രു​ത്തി​യാ​ണ് പു​തി​യ യൂ​ണി​റ്റ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു സെ​ക്ക​ൻ​ഡി​ന്‍റെ 1/705,600,000 ആ​ണ് ഒ​രു ഫ്ളി​ക്. ഫ്രെ​യിം ടി​ക്കി​ൽ​നി​ന്നാ​ണ് ഫ്ളി​ക് ഉ​രു​ത്തി​രി​യു​ന്ന​ത്. മോ​ണോ സെ​ക്ക​ൻ​ഡി​നു​ശേ​ഷ​മു​ള്ള യൂ​ണി​റ്റാ​യാ​ണ് ഫ്ളി​ക് ക​ണ​ക്കാ​ക്കു​ന്ന​ത്. 

കൂ​ടു​ത​ൽ മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും വി​ർ​ച്വ​ൽ റി​യാ​ലി​റ്റി അ​നു​ഭ​വ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ പു​തി​യ യൂ​ണി​റ്റി​നു ക​ഴി​യു​മെ​ന്ന് ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ഒ​രു ഗ​വേ​ഷ​ക​ൻ പ​റ​ഞ്ഞു. പ്രോ​ഗ്രാ​മിം​ഗ് ഭാ​ഷ​യാ​യ സി ​പ്ല​സ് പ്ല​സി​ൽ ഫ്ളി​ക്കി​നെ നി​ർ​വ​ചി​ച്ചി​ട്ടു​ണ്ട്. 

ഗ്രാ​ഫി​ക്സു​ക​ളി​ലെ ഷ​ട്ട​റു​ക​ളി​ൽ ത​ക​രാ​ർ ഒ​ഴി​വാ​ക്കാ​ൻ ഈ ​യൂ​ണി​റ്റ് സ​ഹാ​യി​ക്കു​മെ​ന്ന് ബി​ബി​സി​യി​ലെ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് എ​ൻ​ജി​നീ​യ​ർ മാ​റ്റ് ഹാ​മ​ൻ​ണ്ട് പ​റ​ഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios