ഫേസ്ബുക്ക് 200 കോടിയിലേക്ക് അടുക്കുന്നു

Facebook has nearly 200 billion monthly users

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്‍റെ തങ്ങളുടെ ആക്ടീവ് യൂസര്‍മാരുടെ എണ്ണം 200 കോടിയിലേക്ക് അടുക്കുന്നു. ഇപ്പോള്‍ 186 കോടിയാണ് ഒരു മാസം ഫേസ്ബുക്കില്‍ സജീവമാകുന്നവരുടെ എണ്ണം. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഇത് പ്രകാരം ഫേസ്ബുക്ക് ഒരു രാജ്യവും അതിലെ അംഗങ്ങള്‍ അവിടുത്തെ പൗരന്മാരുമായി പരിഗണിച്ചാല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇപ്പോള്‍ ഫേസ്ബുക്ക് എന്ന് പറയാം. 

ഈ 186 കോടിയില്‍ 120 കോടിപ്പേര്‍ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ലോകത്തെമ്പാടും 6.5 കോടി ബിസിനസ് സംരംഭങ്ങള്‍ തങ്ങളുടെ ബിസിനസിന്‍റെ ഭാഗമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. അടുത്തതായി ഫേസ്ബുക്ക് വീഡിയോകളിലാണ് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്ന സൂചനയും മാര്‍ക്ക് സുക്കര്‍ബര്‍ഗ് നല്‍കുന്നു. 

ഇതിന്‍റെ ഭാഗമായി ഇപ്പോള്‍ തന്നെ ഫേസ്ബുക്ക് വീഡിയോകള്‍ക്ക് കോപ്പിറൈറ്റ് പോലുള്ള നിയമവശങ്ങള്‍ നിര്‍ബന്ധമാക്കി തുടങ്ങിയിട്ടുണ്ട്. ഒപ്പം തന്നെ ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ തന്നെ മെസഞ്ചര്‍ ക്യാമറ ഫേസ്ബുക്ക് പുറത്തിറക്കി കഴിഞ്ഞു. ഇതോടൊപ്പം തന്നെ ഫേസ്ബുക്കിന്‍റെ ഫോട്ടോഷെയറിംഗ് ആപ്പ് ഇന്‍സ്റ്റഗ്രാം മെച്ചപ്പെടുത്താനും ഫേസ്ബുക്ക് പദ്ധതികള്‍ ഒരുക്കുകയാണ്. അടുത്തിടെ ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി ക്ക്  വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios