ഫേസ്ബുക്ക് ഗ്രൂപ്പില്‍ ചേരാന്‍ പണം കൊടുക്കണം

  • തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗ്രൂപ്പുകളില്‍ ചേരാന്‍ മെമ്പര്‍ഷിപ്പ് തുക പിരിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു
Facebook Groups may soon charge monthly subscription fees for access

ന്യൂയോര്‍ക്ക്: തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗ്രൂപ്പുകളില്‍ ചേരാന്‍ മെമ്പര്‍ഷിപ്പ് തുക പിരിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. ഇപ്പോള്‍ നിലവിലുള്ള ഫ്രീയായി ചേരാവുന്ന ഗ്രൂപ്പ് സംവിധാനം നിലനിര്‍ത്തി തന്നെയാണ് പെയ്ഡ് ഗ്രൂപ്പുകള്‍ ഫേസ്ബുക്ക് ആരംഭിക്കുന്നത്. ഇതിന്‍റെ തുടക്കം എന്ന നിലയില്‍ അമേരിക്കയിലെ ചില കുക്കറി, പേരന്‍റിംഗ് ഗ്രൂപ്പുകള്‍ പെയ്ഡ് ആക്കിയുള്ള പരീക്ഷണത്തിലാണ് ഫേസ്ബുക്ക്.

പ്രമുഖ ലൈഫ് സ്റ്റെല്‍ ബ്ലോഗര്‍ സാറ മുള്ളറുടെ മൈ ഹോം എന്ന ഗ്രൂപ്പാണ് ഇത്തരത്തില്‍ പെയ്ഡായി മാറിയത് ഈ ഗ്രൂപ്പില്‍ ചേരാന്‍ 15 ഡോളര്‍ നല്‍കണം. അതേ സമയം കോളേജ് അഡ്മിഷന്‍ ഗ്രൂപ്പില്‍ ചേരാന്‍ 30 ഡോളര്‍ ചിലവാക്കണം. ഇവയാണ് പേയ്ഡ് ഗ്രൂപ്പിലെ ഫേസ്ബുക്കിന്‍റെ ആദ്യ പരീക്ഷണം.

എന്നാല്‍ പേയ്ഡ് ഗ്രൂപ്പുകളിലെ അഡ്മിന്‍മാര്‍ക്ക് വലിയ പണിയായിരിക്കും ഉണ്ടാകുക എന്ന് ഫേസ്ബുക്ക് തന്നെ പറയുന്നു. പെയ്ഡ് ഗ്രൂപ്പായതിനാല്‍ തന്നെ പൂര്‍ണ്ണമായും ഒരു സ്ഥാപനം നടത്തും പോലെ ഗ്രൂപ്പിനെ പരിപാലിക്കണം എന്നാണ് അഡ്മിന്മാര്‍ക്കുള്ള നിര്‍ദേശം. പോസ്റ്റുകളുടെ ഗുണമേന്മാ, അത് ഉപയോക്താവിന് ഉപകാരപ്രഥമാണോ, ഗ്രൂപ്പ് അംഗങ്ങളുടെ നിരീക്ഷണം ഇവയ്ക്കെല്ലാം ഗ്രൂപ്പ് അഡ്മിന് അവകാശം ഉള്ളപ്പോള്‍ തന്നെ ഫേസ്ബുക്കും നേരിട്ട് ഇടപെടും

Latest Videos
Follow Us:
Download App:
  • android
  • ios