തെരഞ്ഞെടുപ്പുകള്‍ വരുന്നു; ഇന്ത്യയില്‍ ഫേസ്ബുക്ക് നയം മാറ്റുന്നു
2018 മെയ് മുതല്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പൊതു പരസ്യങ്ങളായാണ് കൊടുത്തിരുന്നത്. ഫണ്ട് സ്വരൂപിക്കാനുള്ള ഏകമാര്‍ഗം എന്ന നിലയിലാണ് ഇത്തരത്തില്‍ പരസ്യങ്ങള്‍ കൊടുക്കുന്നത്
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് വന്‍മാറ്റത്തിന് ഒരുങ്ങി സോഷ്യല്‍മീഡിയ ഭീമന്‍മാരായ ഫേസ്ബുക്ക്. രാഷ്ട്രീയ പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സുതാര്യത ഉറപ്പാക്കുന്ന തരത്തിലുളള മാറ്റത്തിനാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് വേളകളിലും മറ്റും നടപ്പിലാക്കിയ പരിഷ്കാരമാണ് ഫേസ്ബുക്ക് നടപ്പിലാക്കുന്നത്.
2018 മെയ് മുതല്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പൊതു പരസ്യങ്ങളായാണ് കൊടുത്തിരുന്നത്. ഫണ്ട് സ്വരൂപിക്കാനുള്ള ഏകമാര്‍ഗം എന്ന നിലയിലാണ് ഇത്തരത്തില്‍ പരസ്യങ്ങള്‍ കൊടുക്കുന്നത്. പൊളിറ്റിക്കല്‍ പരസ്യങ്ങള്‍ നല്‍കുന്നതിനു മുമ്പ് വിവിധ അധികാര തലങ്ങളിലൂടെ കടന്നുപോയതിനു ശേഷം മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്നും ഉണ്ട്. യുഎസില്‍ നടപ്പിലാക്കി വരുന്ന പരസ്യ പോളിസി ഇന്ത്യയിലും നടപ്പിലാക്കുമെന്നാണ് ഇപ്പോള്‍ ഫേസ്ബുക്ക് വ്യക്തമാക്കുന്നത്
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്ക് ഇടപെടല്‍ വന്‍ ചര്‍ച്ചയായിരുന്നു. വിദേശികളടക്കം ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങളും പ്രചാരണങ്ങളും നടത്തിയത് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്നായിരുന്നു അന്ന് ഉയര്‍ന്ന വിമര്‍ശനം. 2018 മെയ് മുതല്‍ കടുത്ത നിയന്ത്രണമാണ് ഫേസ്ബുക്കില്‍ ഇതോടെ നിലവില്‍ വന്നത്.
ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനുമതിയോടുകൂടി മാത്രമേ ഇത്തരത്തില്‍ പ്രചാരണം നടത്താനാകൂ, കൂടാതെ വരുമാന ശ്രോതസ്സും വ്യക്തമാക്കണം. നിലവില്‍ അമേരിക്കയിലും ബ്രസീലിലുമാണ് ഇത്തരത്തില്‍ ഫെയ്‌സ്ബുക്ക് നിയന്ത്രണമുള്ളത്. ഇന്ത്യയിലും രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് സുതാര്യത വരുത്താന്‍ തീരുമാനിച്ച കാര്യം വ്യക്തമാക്കിയത് ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് അലനാണ്.
ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ഫെയ്‌സ്ബുക്കിന്റെ തീരുമാനം. തെരഞ്ഞെടുപ്പുകളില്‍ നമുക്കൊരു പെരുമാറ്റ സംഹിതയുണ്ട്. ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം ഈ പ്ലാറ്റ്‌ഫോം സ്വതന്ത്രവും നീതിയുക്തവും ആകണം. പക്ഷെ അത് ജനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ഇടവരുത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല' റിച്ചാര്‍ഡ് അലന്‍ പറഞ്ഞു.