മ്യാന്‍മാര്‍ സൈനിക മേധാവിയുടെ അക്കൗണ്ട് ഫേസ്ബുക്ക് വിലക്കി

രോഹിൻഗ്യൻ മുസ്‌ലിംകളുൾപ്പെടെയുള്ളവർക്കെതിരെ അതിക്രമങ്ങൾക്കു കാരണമാകുന്ന തരത്തിൽ വിദ്വേഷജനകമായ പോസ്റ്റുകൾ പ്രചരിപ്പിച്ചുവെന്നാണു കണ്ടെത്തൽ.

Facebook Bans Myanmar Army Chief, Others in Unprecedented Move

റംഗൂണ്‍:  ഫേസ്ബുക്ക് മ്യാന്‍മാര്‍ സൈനിക മേധാവിയെ നീക്കംചെയ്തു. മ്യാന്‍മാറില്‍ നിന്നും സൈനിക മേധാവി അടക്കം 19 സംഘടനകളുടെയും വ്യക്തികളുടെ പ്രോഫൈലുകളും പേജുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. രോഹിൻഗ്യൻ മുസ്‌ലിംകളുൾപ്പെടെയുള്ളവർക്കെതിരെ അതിക്രമങ്ങൾക്കു കാരണമാകുന്ന തരത്തിൽ വിദ്വേഷജനകമായ പോസ്റ്റുകൾ പ്രചരിപ്പിച്ചുവെന്നാണു കണ്ടെത്തൽ.

വംശീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന പോസ്റ്റുകളാണ് ഇവരില്‍ നിന്നും ഉണ്ടാകുന്നത് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. കഴിഞ്ഞ വർഷം ആഭ്യന്തര സംഘർഷത്തെത്തുടർന്നു രാഖൈനിൽനിന്ന് ഏഴു ലക്ഷത്തോളം രോഹിൻഗ്യകളാണു നാടുവിട്ടത്. സംഘർഷം രൂക്ഷമാകാൻ കാരണം സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ച സന്ദേശങ്ങളായിരുന്നു.

സ്വതന്ത്ര അഭിപ്രായങ്ങളും വാർത്തകളും നൽകുന്നെന്ന വ്യാജേന മ്യാൻമർ സൈന്യത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തികളുടെ പേജുകളും അക്കൗണ്ടുകളും വിലക്കുമെന്നും ഫെയ്സ്ബുക് തിങ്കളാഴ്ച അറിയിച്ചു. നിലവിൽ 18 ഫെയ്സ്ബുക് അക്കൗണ്ടുകളും ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടും 52 ഫെയ്സ്ബുക് പേജുകളും നീക്കം ചെയ്തിട്ടുണ്ട്.

അടുത്തിടെ മ്യാന്‍മാര്‍ സൈന്യത്തിലെ നാല് ഉയർന്ന ഉദ്യോഗസ്ഥരെയും രണ്ട് സൈനിക യൂണിറ്റുകളെയും യുഎസ് ഭരണകൂടം ഈ മാസമാദ്യം മനുഷ്യാവകാശ ലംഘനത്തിന്റെ പേരിൽ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം നടത്താനും യുഎന്‍ ആവശ്യം ഉയര്‍ത്തിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios