നിങ്ങള്‍ എന്‍റെ അടിമയോ?; ഫേസ്ബുക്ക് തന്നെ പറഞ്ഞ തരും
ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഒരോ ഉപയോക്താവ് എത്ര സമയം ചിലവഴിക്കുന്നു എന്നത് കൃത്യമായി പുതിയ ഫീച്ചര്‍ കാണിച്ച് തരും.
ന്യൂയോര്‍ക്ക്: ഫേസ്ബുക്കും, അവരുടെ കീഴിലെ ഫോട്ടോഷെയറിംഗ് ആപ്പ് ഇന്‍സ്റ്റഗ്രാമും പുതിയ ഫീച്ചര്‍ അവതരിപ്പിക്കും. ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഒരോ ഉപയോക്താവ് എത്ര സമയം ചിലവഴിക്കുന്നു എന്നത് കൃത്യമായി പുതിയ ഫീച്ചര്‍ കാണിച്ച് തരും. അടുത്ത ഐഒഎസ് അപ്ഡേറ്റില്‍ ആപ്പിള്‍ തങ്ങളുടെ ഫോണില്‍ വരുത്താന്‍ പോകുന്ന ടൈം സ്ക്രീന്‍ ഫീച്ചറിന് സമാനമാണ് ഇത്.
അതായത് നിങ്ങള്‍ എത്ര സമയം ഇന്‍സ്റ്റഗ്രാം അല്ലെങ്കില്‍ ഫേസ്ബുക്കില്‍ ചിലവഴിക്കുന്നു. അത് വീഡിയോ കാണാനാണോ, പോസ്റ്റ് ഇടാനാണോ, അല്ല ചര്‍ച്ചയ്ക്കാണോ എന്ന് ഈ ഫീച്ചര്‍ പറയും എന്നാണ് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോഗത്തിന്‍റെ ഡെയ്ലി ലിമിറ്റ് ഉണ്ടാക്കാം. ഇത് ക്രോസ് ചെയ്താല്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ വരും.
ഈ ഫീച്ചറിനെക്കുറിച്ചുള്ള വീഡിയോ കാണാം