മൊബൈല്‍ നമ്പറുകള്‍ പരസ്യത്തിന് ഉപയോഗിക്കാറുണ്ടെന്ന് ഫേസ്ബുക്ക്
രണ്ട് അമേരിക്കന്‍ യൂണിവേഴ്സിറ്റി പഠനങ്ങളെ അടിസ്ഥാനമാക്കി ഗിസ്മോഡോ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെയാണ് ഉപയോക്താക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഫേസ്ബുക്ക് ഇരട്ട മുഖ ലോക്ക് നടപ്പിലാക്കിയത്
സന്‍ഫ്രാന്‍സിസ്കോ: തങ്ങള്‍ ശേഖരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ പരസ്യത്തിന് ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ച് ഫേസ്ബുക്ക്. അടുത്തിടെ തങ്ങളുടെ ഇരട്ട മുഖ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. ഇത്തരത്തില്‍ ഫേസ്ബുക്കിന് നല്‍കിയ ഫോണ്‍ നമ്പറുകളില്‍ ടാര്‍ഗറ്റ് പരസ്യങ്ങള്‍ എത്തുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.
രണ്ട് അമേരിക്കന്‍ യൂണിവേഴ്സിറ്റി പഠനങ്ങളെ അടിസ്ഥാനമാക്കി ഗിസ്മോഡോ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെയാണ് ഉപയോക്താക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഫേസ്ബുക്ക് ഇരട്ട മുഖ ലോക്ക് നടപ്പിലാക്കിയത്. ഇത് പ്രകാരം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കുകയും അതിലേക്ക് വരുന്ന ടാഗ് ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് തുറക്കാം.
പേഴ്സണല്‍ ഐഡിന്‍റിഫിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ (പിഐഐ) അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങള്‍ക്ക് വ്യാപകമായി ഫേസ്ബുക്കില്‍ നല്‍കുന്ന നമ്പറുകള്‍ ഉപയോഗിക്കുന്നു എന്ന് പഠനം പറയുന്നു. ഇതോടൊപ്പം ഫേസ്ബുക്കില്‍ നേരിട്ട് പ്രോഫൈലില്‍ നല്‍കാത്ത നമ്പറില്‍ പോലും ഇത്തരം പരസ്യങ്ങള്‍ എത്തുന്നു എന്ന് പഠനം പറയുന്നു.
അതേ സമയം തങ്ങള്‍ ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ അവര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്‍റെ ഭാഗമായി ഉപയോഗിക്കാറുണ്ടെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പ്രതികരണം ആരാഞ്ഞ എഎഫ്പിയോടാണ് ഫേസ്ബുക്ക് സ്പോക്ക് പേഴ്സണ്‍ വ്യക്തമാക്കിയത്.