ഗെയിം ഓഫ് ത്രോണ്‍സ് ലോക്കേഷന്‍സ് ഗൂഗിളില്‍

explore game of thrones locations on google earth

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെലിവിഷന്‍ വിസ്മയമായ ഗെയിം ഓഫ് ത്രോണ്‍സ് ചിത്രീകരിച്ചയിടങ്ങള്‍ നേരിട്ടു കാണാനവസരം. ഗെയിം ഓഫ് ത്രോണിലെ 33 ലൊക്കേഷനുകള്‍ ഗൂഗിള്‍ എര്‍ത്തില്‍ ഉള്‍പ്പെടുത്തി. പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചിത്രീകരിച്ച ലൊക്കേഷനുകളാണ് ഗൂഗിള്‍ എര്‍ത്തില്‍ ലഭ്യമാകുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് ചിത്രീകരിക്കാനായി അണിയറ പ്രവര്‍ത്തകര്‍ ലോകമെമ്പാടും സഞ്ചരിച്ചിരുന്നു. യുഎസ്, ബ്രിട്ടണ്‍, കാനഡ, സ്പെയിന്‍, ക്രൊയേഷ്യ, ഐസ്ലന്‍റ്, അയര്‍ലൻറ്, സ്കോട്ട്ലന്‍റ് എന്നീ രാജ്യങ്ങളിലാണ് ഗെയിം ഓഫ് ത്രോണിന്‍റെ പ്രധാന സീനുകള്‍ ചിത്രീകരിച്ചത്. 

രാജാവിറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്രൊയേഷ്യയിലെ പ്രദേശമുള്‍പ്പെടെയുള്ളവ ഗൂഗിള്‍ എര്‍ത്തിലുണ്ട്. 2011ലാണ് ഗെയിം ഓഫ് ത്രോണ്‍സ് ആദ്യമായി എച്ച്ബിഒ സംപ്രേഷണം ചെയ്തത്.  ജൂലൈ 16ന് സംപ്രേഷണമാരംഭിച്ച ഗെയിം ഓഫ് ത്രോണ്‍സിന്‍റെ ഏഴാം എഡിഷന്‍ വന്‍ ഹിറ്റായിക്കഴിഞ്ഞു‍.എറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള ടെലിവിഷന്‍ സീരിയസായ ഗെയിം ഓഫ് ത്രോണ്‍ ഡേവിഡ് ബെനീഫും ഡിബി വെയ്സും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios