ജീവനക്കാരികളുമായി ലൈംഗികബന്ധം, തന്‍റെ കുട്ടികളെ പ്രസവിക്കാന്‍ ഒരാളെ നിര്‍ബന്ധിച്ചു; മസ്‌കിനെതിരെ ഗുരുതര ആരോപണം
എലോണ്‍ മസ്‌കിനെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി രാജ്യാന്തര മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട്
ഓസ്റ്റിൻ: വീണ്ടും വിവാദത്തിൽപ്പെട്ട് ടെസ്‌ല തലവൻ എലോൺ മസ്ക്. സ്ത്രീകളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പലപ്പോഴും മസ്‌കിന്‍റെ പേരിലുണ്ടാകുന്നത്. ഇക്കുറിയും അവസ്ഥ വ്യത്യസ്തമല്ല. തന്‍റെ കമ്പനിയിലെ ഇന്‍റേണ്‍ അടക്കം രണ്ട് ജീവനക്കാരികളുമായി മസ്ക് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും തന്‍റെ കുട്ടികളെ പ്രസവിക്കാൻ ഒരു ജീവനക്കാരിയോട് മസ്ക് ആവശ്യപ്പെട്ടിരുന്നുമെന്നാണ് വാള്‍സ്‌ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോർട്ടിലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
വനിതാ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള സംസ്കാരമാണ് സ്‌പേസ് എക്‌സിലും ടെസ്‌ലയിലും ഉൾപ്പടെ മസ്‌ക് ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നാണ് വാൾസ്ട്രീറ്റ് ജേണലിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ മസ്ക് തങ്ങളെ പിന്തുടർന്നിരുന്നുവെന്നും അസ്വസ്ഥതയുളവാക്കുന്ന തരത്തിൽ ശ്രദ്ധിച്ചിരുന്നുവെന്നും ജീവനക്കാർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക ആരോപണവും ജോലിസമയത്ത് എൽഎസ്‌ഡി, കൊക്കെയ്ൻ, എക്സ്റ്റസി, മഷ്‌റൂം, കെറ്റാമിൻ തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണവും മസ്‌കിനെതിരെ ഇതാദ്യമായല്ല ഉയർന്നുവരുന്നത്. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ ഒരു കുതിരയെ വാങ്ങിത്തരാമെന്ന് മസ്‌ക് വാഗ്ദാനം ചെയ്തതായി മുൻപ് മസ്കിന്‍റെ വിമാനത്തിലെ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. 2016ലെ ഈ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. തന്‍റെ കുട്ടികളെ പ്രസവിക്കാൻ മസ്‌ക് പലതവണ ആവശ്യപ്പെട്ടതായി 2013-ൽ സ്‌പേസ് എക്‌സിൽനിന്ന് രാജിവെച്ച മറ്റൊരു വനിത വെളിപ്പെടുത്തിയതായും വാൾസ്ട്രീറ്റ് ജേണൽ പറയുന്നു.
Read more: നിങ്ങളുടെ 'ലൈക്ക്' ഒന്നും ഇനിയാരും കാണില്ല; പ്രൈവറ്റ് ലൈക്കുകളുമായി എക്‌സ്
നിലവിൽ 11 മക്കളുള്ള എലോണ്‍ മസ്ക് ലോക ജനസംഖ്യ ഉയർത്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുന്നയാളാണ്. ലോക ജനസംഖ്യ കുറയുകയാണ്. അതിനാൽ ഇത് പരിഹരിക്കാനായി ഉയർന്ന ഐ.ക്യൂ. ഉള്ള വ്യക്തികൾ കൂടുതൽ പ്രത്യുല്പാദനം നടത്തണമെന്നും മസ്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ വലിയ ആരോപണങ്ങള്‍ അഴിച്ചുവിടുന്ന വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ടിനെ തള്ളി മസ്കിന്റെയും സ്പേസ് എക്സിന്റെയും അഭിഭാഷകർ രംഗത്തെത്തിയിട്ടുണ്ട്.
Read more: ആ മെസേജ് കണ്ട് തലവെക്കല്ലേ; ബിഎസ്‌എന്‍എല്ലിന്‍റെ പേരില്‍ വീണ്ടും വ്യാജ പ്രചാരണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം