രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന കുറയുന്നു

Demonetisation Effect on Smartphone Sales in India

ഹൈദരാബാദ്: നോട്ട് അസാധുവാക്കിയ നടപടിയോടെ വില്‍പ്പന കുറഞ്ഞതായി രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍. ഇതോടെ രാജ്യത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഉത്പാദനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. വില്പന കുറഞ്ഞതാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

അസാധുനടപടിയിലൂടെ 40 ശതമാനത്തിന്റെ ഇടിവ് ഉണ്ടായതായാണ് കണക്ക്. ഇതോടെ ഉത്പാദനവും വെട്ടിച്ചുരുക്കുന്നതിന് നിര്‍ദ്ദേശമുണ്ട്. 24 ലക്ഷം എന്നതില്‍ 12 ആയി ചുരുക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഹൈദരാബാദിലെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഫോക്‌സകോണിന്‍റെ നാല് ഫാക്ടറികളില്‍ നിന്നായി എണ്ണായിരത്തോളം പേര്‍ തൊഴില്‍ നോക്കുന്നുണ്ട്. ഇതില്‍ 1,700 ജോലിക്കാരോടാണ് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആപ്പിള്‍ അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് ഫോണ്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനിയാണിത്. 

ഫോക്കോണ്‍ ചൈനീസ് കമ്പനികളായ ഓപ്പോയും, ജിയോണിയും, ഷവോമിയുമാണ് ഇവിടെ നിര്‍മ്മിക്കുന്നത്.മറ്റ് പല ബ്രാന്‍ഡുകളും മാന്ദ്യത്തെ തുടര്‍ന്ന് തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് മാസമെത്തുമ്പോള്‍ വിപണി വീണ്ടും തിരിച്ചു പിടിക്കാമെന്നാണ് ഇവര്‍ കരുതുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios