ഇന്ത്യന്‍ ടെലികോം വിപണിയിലേക്ക് 'ചൈനീസ് ഭീമന്‍'; ജിയോയ്ക്ക് കാലിടറുമോ?

നിലവിലെ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ എയര്‍ടെല്‍, ഐഡിയ, വോഡഫോണിന് ചൈന മൊബൈലുമായുള്ള ബാന്ധവം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.  ഹോള്‍ഡിംഗ് കമ്പനിയായി ഇന്ത്യന്‍ വിപണിയിലേക്കെത്താന്‍ പദ്ധതിയിടുന്ന ചൈന മൊബൈലിന് ഓഹരി പങ്കാളിത്തത്തിനൊപ്പം മറ്റ് വിഷയങ്ങളിലും നിര്‍ണായക സ്വാധീനമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

China Mobile looking at India entry approaches Vodafone Idea, Airtel reveals report

ദില്ലി: ഇന്ത്യന്‍ ടെലികോം വിപണി ലക്ഷ്യമിട്ട് ചൈന മൊബൈൽ. ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈല്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയയുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന മൊബൈല്‍ ഇന്ത്യയിലെത്തിയാല്‍ കനത്ത തിരിച്ചടി നേരിടുക റിലയന്‍സിന്‍റെ ജിയോയ്ക്കാവും. 

38ലക്ഷം 5ജി ഉപഭോക്താക്കളാണ് ചൈന മൊബൈലിനുള്ളത്. ഇന്ത്യയിലും 5ജി വിപണിയാണ് ചൈന മൊബൈല്‍ ലക്ഷ്യമിടുന്നത്. 5ജി ഉപഭോക്താക്കളുടെ 2020ല്‍ എണ്ണം ഒരുകോടിയാക്കാനാണ് ചൈന മൊബൈല്‍ ലക്ഷ്യമിടുന്നത്. ചൈനയില്‍ 9.3 കോടിയില്‍ അധികം ആളുകളാണ് ചൈന മൊബൈലിന്‍റെ സേവനങ്ങള്‍ ഉപയോഗിക്കുന്നത്. 

ഇന്ത്യയിലെ ടെലികോം സേവനദാതാക്കളുമായി ചേര്‍ന്നാവും ഇന്ത്യന്‍ വിപണിയിലേക്കുള്ള ചൈന മൊബൈലിന്‍റെ വരവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുള്ള സാധ്യതകള്‍ ആരാഞ്ഞുള്ള ചര്‍ച്ചകള്‍ 2019 ഡിസംബറില്‍ പൂര്‍ത്തിയായതായാണ് വിവരം. നിലവിലെ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ എയര്‍ടെല്‍, ഐഡിയ, വോഡഫോണിന് ചൈന മൊബൈലുമായുള്ള ബാന്ധവം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 

2016 സെപ്തംബറില്‍ റിലയന്‍സ് ജിയോയുടെ വരവോടെ വന്‍ നഷ്ടമാണ് എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികള്‍ നേരിടുന്നത്. ഹോള്‍ഡിംഗ് കമ്പനിയായി ഇന്ത്യന്‍ വിപണിയിലേക്കെത്താന്‍ പദ്ധതിയിടുന്ന ചൈന മൊബൈലിന് ഓഹരി പങ്കാളിത്തത്തിനൊപ്പം മറ്റ് വിഷയങ്ങളിലും നിര്‍ണായക സ്വാധീനമുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

പങ്കാളികളാവുന്ന കമ്പനികള്‍ക്ക് 5ജി സേവനങ്ങളും സൗകര്യങ്ങളുമൊരുക്കാന്‍ ചൈന മൊബൈലിന് സാധിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. 4ജിയില്‍ നിന്ന് 5ജിയിലേക്ക് ഇന്ത്യ കടക്കാന്‍ ഒരുങ്ങുന്ന സമയത്തുള്ള ചൈന മൊബൈലുമായുള്ള ബന്ധം ഇന്ത്യന്‍ ടെലികോം സേവനധാതാക്കള്‍ എങ്ങനെ കാണുമെന്ന് കാത്തിരുന്ന് കാണണം. 

Latest Videos
Follow Us:
Download App:
  • android
  • ios