കുട്ടികളുടെ മൊബൈല്‍ ഉപയോഗം കുറയ്ക്കാന്‍ പുതിയ വഴി

children use mobile

ദില്ലി: കുട്ടികള്‍ മൊബൈല്‍ ഫോണും ടാബ്ലെറ്റും ഉയോഗിക്കുന്നത് നിയന്ത്രിക്കാന്‍ ഗൂഗിളിന്റെ പുതിയ സംവിധാനം. ഗൂഗിള്‍ അവതരിപ്പിക്കുന്ന ഫാമിലി ലിങ്ക് എന്ന പുതിയ സംവിധാനമാണ് എത്തുന്നത്. ഫാമിലി ലിങ്ക് ആപ്പ് രക്ഷിതാക്കളുടെയും കുട്ടികളുടെയും ഉപകരണങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ സിസ്റ്റം ലെവലില്‍ തന്നെ കുട്ടികളുടെ ഫോണ്‍-ടാബ് ലെറ്റ് ഉപയോഗം രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാവും. 

കുട്ടികളുടെയും രക്ഷിതാക്കളുടെയും ഫോണില്‍ ഫാമിലി ലിങ്ക് ആപ്പ് ഉണ്ടായിരിക്കണമെന്നു മാത്രം.കുട്ടികള്‍ അവരുടെ ഫോണിലോ ടാബിലോ ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ രക്ഷിതാവിന്റെ ഫോണില്‍ നോട്ടിഫിക്കേഷന്‍ വരും. രക്ഷിതാവ് അപ്രൂവ് ചെയ്തെങ്കില്‍ മാത്രമേ ആപ്പ് ഡൗണ്‍ലോഡിങ് തുടങ്ങൂ. 

കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം നിയന്ത്രിക്കുന്നതിനും ആ സമയക്രമം പാലിക്കുന്നതിനും എല്ലാം ഫാമിലി ലിങ്ക് സംവിധാനം ഉപയോഗിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios