ഉപയോക്താക്കളുടെ വിവരങ്ങൾ ചോര്‍ത്തി: ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കത്തയച്ചു
- കാംബ്രിഡ്ജ് അനലിറ്റിക്കക്കും ഫേസ്ബുക്കിനും കത്തയച്ചു
- ആദ്യകത്തിന്‍റെ മറുപടി തൃപ്തികരമല്ല
ദില്ലി: ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ കാംബ്രിഡ്ജ് അനലിറ്റിക്കക്കും ഫേസ്ബുക്കിനും കേന്ദ്രസര്‍ക്കാര്‍ രണ്ടാമതും നോട്ടീസയച്ചു. ആദ്യ നോട്ടീസിന് കിട്ടിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.
എത്ര പേരുടെ വിവരം ചോർന്നു എന്ന് മാത്രമല്ല അറിയേണ്ടതെന്നും എന്തൊക്കെ വിവരങ്ങൾ ചോർത്തി, അവ എങ്ങനെ ഉപയോഗിച്ചു എന്നു കൂടി അറിയണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. മെയ് 10നകം മറുപടി നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. 5.6 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് സമ്മതിച്ചിട്ടുള്ളത്.